ചലച്ചിത്രം

മകന്റെ പിറന്നാൾ ഒന്നിച്ച് ആഘോഷിച്ച് ആമിറും കിരണും; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

രാധകരെ ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു ബോളിവുഡ് താരം ആമിർ ഖാന്റേയും സംവിധായിക കിരൺ റാവുവിന്റേയും വേർപിരിയൽ. കഴിഞ്ഞ വർഷമാണ് ഇരുവരും വേർപിരിയുന്നതായി അറിയിച്ചത്. എന്നാൽ മകനെ ഒന്നിച്ചു വളർത്തുമെന്നും സുഹൃത്തുക്കളായി തുടരുമെന്നും ഇവർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ മകൻ ആസാദിന്റെ പിറന്നാൾ ഒന്നിച്ച് ആഘോഷിച്ചിരിക്കുകയാണ് ഇരുവരും. 

ബുധനാഴ്ചയാണ് ആസാദിന്റെ ഒൻപതാം പിറന്നാൾ. ഇത് ആഘോഷിക്കാനാണ് ഇരുവരും ഒന്നിച്ചെത്തിയത്. എഴുത്തുകാരി ശോഭ ആണ് ആസാദിന്റെ പിറന്നാൾ ആഘോഷത്തിൽ നിന്നുള്ള വിഡിയോയും ചിത്രവും പങ്കുവച്ചു. ആമിറിനും കിരണിനും നടുക്കിരുന്ന് കേക്ക് മുറിക്കുന്ന ആസാദിനെയാണ് വിഡിയോയിൽ കാണുന്നത്. 

ഈ വര്‍ഷം ജൂലൈയിലാണ് ആമിറും കിരണ്‍ ഖാനും തങ്ങളുടെ 15 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് വിരാമമിട്ടത്. 2005ലാണ് ഇരുവരും വിവാഹം കഴിച്ചത്. 2011 ല്‍ ആസാദ് പിറന്നു. ലഗാന്‍ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് ആമിറും കിരണും കണ്ടുമുട്ടുന്നത്. അന്ന് ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്റ്ററായിരുന്നു കിരണ്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ