ചലച്ചിത്രം

നിർമാതാവായി ജോൺ എബ്രഹാം മലയാളത്തിലേക്ക്, നായിക അനശ്വര; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മലയാള സിനിമയോടും കേരളത്തോടുമുള്ള സ്നേഹം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട് ബോളിവുഡ് താരം ജോൺ എബ്രഹാം. ഇപ്പോൾ മലയാളത്തിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് താരം. അഭിനേതാവായിട്ടല്ല, നിർമാതാവായിട്ടാണ് ജോൺ എബ്രഹാമിന്റെ അരങ്ങേറ്റം. താരം ആദ്യമായി നിർമിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ താരം പുറത്തിറക്കി. കൊച്ചിയിൽ നടന്ന പരിപാടിയിൽ വച്ചാണ് പോസ്റ്റർ പുറത്തിറക്കിയത്. 

സംവിധാനം വിഷ്ണു ശിവപ്രസാദ്

മൈക്ക് എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിഷ്ണു ശിവപ്രസാദ് ആണ് സംവിധാനം ചെയ്യുന്നത്. ജോണ്‍ എബ്രഹാമിന്റെ നിര്‍മാണക്കമ്പനിയായ ജെ.എ. എന്റര്‍ടെയ്‌മെന്റാണ് നിര്‍മിക്കുന്നത്. മലയാളത്തിലെ യുവനായിക അനശ്വര രാജനാണ് ചിത്രത്തിൽ നായികയാവുന്നത്. പുതുമുഖം രഞ്ജിത്ത്  സജീവാണ് നായകനായി എത്തുന്നത്. ജോൺ എബ്രഹാം മുഖ്യാതിഥി ആയി എത്തിയ പരിപാടിയിൽ അഭിനേതാക്കളും അണിയറ പ്രവർത്തകരും പങ്കെടുത്തു. 

ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണന്‍, അഭിരാം, സിനി എബ്രഹാം തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കഥ ആഷിഖ് അക്ബര്‍ അലിയുടേതാണ്. ഛായാഗ്രഹണം രണദീവെയും എഡിറ്റിങ് വിവേക് ഹര്‍ഷനുമാണ്. സംഗീതസംവിധാനം രഥന്‍,  കലാസംവിധാനം - രഞ്ജിത് കൊതേരി. ബോളിവുഡിൽ പ്രശസ്തമാണ് ജോൺ എബ്രഹാമിന്റെ നിർമാണ കമ്പനി. വിക്കി ഡോണര്‍, മദ്രാസ് കഫെ, പരമാണു, ബാട്ല ഹൗസ്  തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് ജെ.എ. എന്റര്‍ടെയ്‌മെന്റാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

അമ്മ വീണുപോയത് മകൾ അറിഞ്ഞില്ല; നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിച്ച വീട്ടമ്മ മരിച്ചു

വാട്ടർ മെട്രോ: വൈപ്പിന്‍- എറണാകുളം റൂട്ടിലെ ചാര്‍ജ് കൂട്ടി

മുതലപ്പൊഴിയില്‍ വീണ്ടും അപകടമരണം; മത്സ്യ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു