ചലച്ചിത്രം

ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ, എന്തിനാ ഈ പണിക്ക് നിൽക്കുന്നതെന്ന് ഒമർ ലുലു

സമകാലിക മലയാളം ഡെസ്ക്

വ്യാജ പ്രിന്റുകളും പൈറസി സൈറ്റുകളുമെല്ലാം സിനിമ മേഖലയെ പ്രതിസന്ധിയിലാക്കാൻ തുടങ്ങിയിട്ട് നാളുകളായി. അടുത്തിടെയായി ടെല​ഗ്രാമിലൂടെയുള്ള വ്യാജ പ്രിന്റുകളുടെ പ്രചാരണമാണ് വലിയ ഭീഷണിയാകുന്നത്. ഷൂട്ടിങ് തുടങ്ങാത്ത തന്റെ ചിത്രം പവർസ്റ്റാർ ടെലി​ഗ്രാമിൽ എത്തിയതിനെക്കുറിച്ച് പറയുകയാണ് സംവിധായകൻ ഒമർ ലുലു. ടെല​ഗ്രാമിലൂടെയുള്ള വ്യാജന്മാർ സിനിമകളുടെ ഓൺലൈൻ റിലീസിനെ ബാധിക്കുന്നത് എങ്ങനെയെന്നും ഒമർ ലുലു പറയുന്നുണ്ട്. റിലീസ് ചെയ്യുന്ന ചിത്രം അപ്പോൾ തന്നെ ടെലി​ഗ്രാമിൽ എത്തുന്നതിനാൽ വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിലാണ് പ്രമുഖ ഒടിടി കമ്പനികൾ എന്നാണ് ഒമർ ഫേയ്സ്ബുക്കിൽ കുറിക്കുന്നത്. ചങ്ക്സ് സിനിമ ടെലി​ഗ്രാമിലൂടെ പ്രചരിപ്പിച്ചതിനെ തുടർന്ന് അറസ്റ്റിലായവർ കടന്നുപോകുന്ന ബുദ്ധിമുട്ടിനെക്കുറിച്ചും ഒമർ പറയുന്നുണ്ട്.

ബാബു ആന്റണി നായകനാക്കി ഒരുക്കുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് പവർ സ്റ്റാർ. ‍ഡെന്നീസ് ജോസഫാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഒമർ ലുലുവിന്റെ കുറിപ്പ് വായിക്കാം

ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി.OTTക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും OTT platform വാങ്ങുന്നില്ല കാരണം മലയാളികൾ OTTയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത്‌ പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം OTTക്ക് നഷ്ടമുണ്ടാക്കുന്നു.അത്കൊണ്ട് വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിൽ എത്തിരിക്കുന്നു പ്രമുഖ OTT കമ്പനികൾ.ചങ്ക്സ് സിനിമ ഇറങ്ങി മൂന്നാം നാൾ ടെലിഗ്രാമിലൂടെയാണ് തീയറ്റർ കോപ്പി വ്യാപകമായി പ്രചരിച്ചത് അവരെ അറസ്റ്റ് ചെയ്തു ഇപ്പോൾ കേസിന്റെ അവസാന ഘട്ടത്തിലാണ്.അത് ചെയ്‌ത യുവാക്കൾ കേസ് അവസാനിപ്പിക്കണം അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തു ചാട്ടത്തിൽ സംഭവിച്ച തൈറ്റാണെന്ന് പറഞ്ഞൂ.പൈറസി നിയമത്തിനു ഫാസ്റ്റ് സെൽ വേണം സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകൾ.ടെലിഗ്രാമിൽ അപ്പ്ലോഡ് ചെയ്‌തിട്ട് നിങ്ങൾക്ക്‌ ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത് ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്