ചലച്ചിത്രം

15 ലക്ഷത്തിൽ സൂപ്പർബൈക്ക് സ്വന്തമാക്കി അർജുനും സൗഭാ​ഗ്യയും; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

15 ലക്ഷത്തിന്റെ സൂപ്പർബൈക്ക് സ്വന്തമാക്കി നടനും നർത്തകനുമായ അർജുൻ സോമശേഖരനും ഭാര്യ സൗഭാഗ്യ വെങ്കിടേഷും. കാവസാക്കി നിഞ്ജ 1000sx ബൈക്കാണ് ഇരുവരും സ്വന്തമാക്കിയത്. സോഷ്യൽ മീഡിയയിലൂടെയാണ് സന്തോഷ നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. 

കൊച്ചിയിലെ കാവസാക്കി ഷോറൂമിൽ എത്തിയാണ് ദമ്പതികൾ ബൈക്ക് വാങ്ങിയത്. സൗഭാ​ഗ്യയുടെ അമ്മയും നടിയുമായ താര കല്യാണും ഇവർക്കൊപ്പമുണ്ടായിരുന്നു. 'ഞങ്ങളുടെ പുതിയ കുഞ്ഞ് റോഡിൽ ഇറങ്ങി' എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സൂപ്പർ ബൈക്കുകളോടുള്ള അർജുന്റെ ഇഷ്ടം നേരത്തെ തന്നെ പ്രസിദ്ധമാണ്. നിരവധി സൂപ്പർബൈക്കുകൾ താരത്തിന്റെ ​ഗാരേജിലുണ്ട്. 

നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ 'ചക്കപ്പഴം' എന്ന സീരിയൽ ഹാസ്യ പരിപാടിയിലൂടെയാണ് കുടുംബപ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഭാര്യ സൗഭാ​ഗ്യ സോഷ്യൽ മീഡിയയിലെ മിന്നും താരമാണ്. ഡബ്സ്മാഷുകളിലൂടെയാണ് സൗഭാ​ഗ്യ ആരാധകരുടെ മനസിൽ കയറുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ഇവരുടെ വിവാഹം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ