ചലച്ചിത്രം

മോഹൻലാലിനൊപ്പം നിറഞ്ഞു നിന്ന് പ്രണവും വിസ്മയയും, സ്റ്റൈലിഷായി മമ്മൂട്ടി; താരപ്രഭയിൽ വിവാഹം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹവിഡിയോ പുറത്ത്. മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെയുള്ള സൂപ്പർതാരങ്ങളെല്ലാം എത്തിയ വിവാഹചടങ്ങുകൾ വലിയ ആഘോഷമായിരുന്നു. വിവാഹത്തിലെ മനോഹരമായ നിമിഷങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ മോഹൻലാലാണ് വിഡിയോ ആരാധകർക്കായി പങ്കുവെച്ചത്. 

മോഹൻലാലിന്റെ വാക്കുകളിലൂടെയാണ് വിഡിയോ ആരംഭിക്കുന്നത്. തന്റെ കുടുംബത്തിലെ വിവാഹം പോലെയാണെന്ന് പറയുന്ന താരം ആന്റണിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും വാചാലനാവുന്നുണ്ട്. ഭാര്യ സുപ്രിയയ്ക്കും മക്കളായ പ്രണവിനും വിസ്മയയ്ക്കുമൊപ്പമാണ് മോഹൻലാൽ ചടങ്ങിൽ പങ്കെടുത്തത്. പള്ളിയില്‍ നടന്ന ചടങ്ങിലും പിന്നീട് നടന്ന റിസപ്‍ഷനിലും ആദ്യാവസാനം വരെ മോഹൻലാലും കുടുംബവും പങ്കെടുത്തു. 

പള്ളിയിലെ വിവാഹച്ചടങ്ങും പിന്നീട് നടന്ന താരനിബിഢമായ വിവാഹറിസപ്ഷനും ഉൾപ്പെടുത്തിക്കൊണ്ടാണ് വിഡിയോ. സിനിമ രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് ചടങ്ങിൽ പങ്കെടുത്തത്. മഞ്ജു വാര്യർ, പ്രിയദർശൻ, ജോഷി, പൃഥ്വിരാജ്, ഫഹദ് ഫാസിൽ, നസ്രിയ,  എം.ജി. ശ്രീകുമാർ, ജയസൂര്യ, ടൊവിനോ തോമസ്, ആഷിക് അബു, റിമ കല്ലിങ്കൽ, ഉണ്ണി മുകുന്ദൻ തുടങ്ങിയവർ വിവാഹ സൽക്കാരത്തിനെത്തിയിരുന്നു. താരങ്ങളെല്ലാം കുടുംബ സമേതമാണ് ചടങ്ങിനെത്തിയത്. 

ഡിസംബർ 27ന് കൊച്ചിയിലെ പള്ളിയിൽ വച്ചായിരുന്നു അനിഷയുടേയും എമിലിന്റേയും വിവാഹം. ഇരുവരും ഡോക്ടര്‍മാരാണ്. കറുപ്പ് വേഷമായിരുന്നു ചടങ്ങിന്റെ ഡ്രസ് കോഡ്. വരനും വധുവും അവരുടെ കുടുംബാംഗങ്ങളും വിരുന്നുകാരുമൊക്കെ കറുപ്പ് അണിഞ്ഞാണ് എത്തിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

'അവര്‍ക്കല്ലേ പിടിപാടുള്ളത്, മെമ്മറി കാര്‍ഡ് മാറ്റിയതാകാം, എംഎല്‍എ ബസിനുള്ളില്‍ കയറുന്നതും വീഡിയോയിലുണ്ട്'

'വിയര്‍പ്പു തുന്നിയിട്ട കുപ്പായം'; ഇന്ത്യന്‍ ടീമില്‍ ഇടംനേടിയതിനു പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; വൈറല്‍

വീടിന് വെളിയിലിരുന്ന വയോധികനെ ആക്രമിച്ചു; പുലിയെ വളഞ്ഞിട്ട് തല്ലി നാട്ടുകാര്‍- വൈറല്‍ വീഡിയോ

'പാലക്കാടിന്റെ നിയുക്ത എംപിക്ക് അഭിവാദ്യങ്ങൾ'; എ വിജയരാഘവന് അഭിവാദ്യവുമായി ഫ്ലക്‌സ് ബോർഡ്