ചലച്ചിത്രം

'അന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ', അക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞ ട്വിറ്ററിനെ ഭീഷണിപ്പെടുത്തി കങ്കണ

സമകാലിക മലയാളം ഡെസ്ക്

ക്കൗണ്ട് പൂട്ടുമെന്ന് പറഞ്ഞ ട്വിറ്ററിനെതിരെ ഭീഷണിയുമായി ബോളിവുഡ് നടി കങ്കണ റണാവത്ത്. ടിക് ടോക്കിനെ വിലക്കിയതു പോലെ ട്വിറ്ററിനേയും വിലക്കുമെന്നാണ് താരം കുറിച്ചത്. നിയമലംഘനങ്ങളൊന്നും നടത്താത്ത തന്റെ അക്കൗണ്ട് പൂട്ടുമെന്ന് ട്വിറ്റർ ഭീഷണിപ്പെടുത്തുകയാണെന്നും അവർ ചൈനയുടെ കളിപ്പാട്ടമാണെന്നും താരം ട്വിറ്ററിൽ കുറിച്ചു. 

‘നിയമലംഘനവും നടത്താത്തെ എന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് ട്വിറ്റർ നിരന്തരം ഭീഷണിപ്പെടുത്തുന്നു.  എന്നെങ്കിലും ഒരിക്കൽ ഞാൻ ഇവിടെ നിന്നുപോകുകയാണെങ്കിൽ അന്ന് നിന്നെയും കൊണ്ടേ ഞാൻ പോകൂ. ചൈനീട് ടിക് ടോക് ബാൻ ചെയ്ത പോലെ നിന്നെയും വിലക്കും.’- കങ്കണ കുറിച്ചു. ട്വിറ്റര്‍ സിഇഓ ജാക്ക് ഡോര്‍സിയെ ടാഗ് ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്.

കർഷക സമരവുമായ ബന്ധപ്പെട്ട ചില ട്വീറ്റുകൾ കങ്കണയുടെ പേജിൽ നിന്ന് ട്വിറ്റർ നീക്കം ചെയ്തിരുന്നു. വിദ്വേഷ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാർഗനിർദേശങ്ങൾ ലംഘിച്ചെന്നു കാട്ടിയാണ് നടപടിയെന്നായിരുന്നു ട്വിറ്ററിന്റെ വിശദീകരണം. ക്രിക്കറ്റ് താരം രോഹിത് ശർമ ബോളീവുഡ് താരം തപ്സി പാന്നു എന്നിവർക്കെതിരെയുളള ട്വീറ്റുകളാണ് നീക്കം ചെയ്തത്. അതിനിടെ കർഷക സമരത്തെ പിന്തുണച്ചുകൊണ്ടുള്ള പോപ് താരം റിഹാനയുടെ ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുകയാണ് ജാക്ക് ഡോർസി.

റിഹാനയുടെ പോസ്റ്റിന് പിന്നാലെ അന്താരാഷ്ട്ര തലത്തിൽ വിഷയം ചർച്ചയാവുകയാണ്. എന്നാൽ പിന്തുണക്കുന്നവർക്കെതിരെ മോശം ഭാഷയിലാണ് കങ്കണയുടെ പ്രതികരണം. റിയാനയെ വിഡ്ഢി എന്നാണ് വിളിച്ചത്. പ്രതിഷേധിക്കുന്ന കർഷകരെ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്തതും അവർ ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുകയാണെന്നും കങ്കണ പറഞ്ഞതും വിവാദമായിരുന്നു. നേരത്തെ താണ്ഡവ് വെബ് സീരിസുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചരണം നടത്തിയതിന് കങ്കണയുടെ അക്കൗണ്ടിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

80ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?, കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ജെന്നിഫര്‍ ലോപസും ബെന്‍ അഫ്ലെക്കും വേര്‍പിരിയുന്നു: മാറി താമസിക്കാന്‍ പുതിയ വീട് അന്വേഷിച്ച് താരങ്ങള്‍

സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം, ഒരാഴ്ച കൊണ്ട് കേസുകള്‍ ഇരട്ടിയായി; മാസ്‌ക് ധരിക്കാന്‍ നിര്‍ദേശം

ഇത് അപ്പോൾ സെറ്റ് ആയിരുന്നല്ലേ! ഗുരുവായൂരമ്പല നടയിലിന്റെ രസകരമായ വീഡിയോയുമായി സംവിധായകൻ