ചലച്ചിത്രം

'മരണം വരെ ഈ അന്വേഷണമുണ്ടാകും', ദൃശ്യം 2 ട്രെയിലർ പുറത്തുവിട്ടു; റിലീസ് ഈ മാസം 19ന്  

സമകാലിക മലയാളം ഡെസ്ക്

ജീത്തു ജോസഫ് ഒരുക്കിയ സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രം ദൃശ്യത്തിന്റ രണ്ടാം ഭാ​ഗമായ ദൃശ്യം 2 ഈ മാസം റിലീസ് ചെയ്യും. ഫെബ്രുവരി 19ന് ആമസോൺ പ്രൈമിലാണ് ചിത്രത്തിന്റെ റിലീസ്. സിനിമയുടെ ട്രെയിലർ പുറത്തിവട്ടു. ആരാധകരുടെ ആവേശം ഇരട്ടിയാക്കിയിരിക്കുകയാണ് ചിത്രത്തിന്റെ ട്രെയിലർ. 

ആദ്യ ഭാഗത്തെ കഥയുടെ പിന്തുടർച്ചയായാണ് രണ്ടാം ഭാഗം ഒരുക്കിയിരിക്കുന്നത്. ജോർജ്ജുകുട്ടിയും കുടുംബവും അവരെ അലട്ടുന്ന വരുൺ കൊലക്കേസ് അന്വേഷണവുമൊക്കെയാണ് രണ്ടാം ഭാഗത്തിലും വിഷയം. എന്നാൽ പഴയ കേബിൾ ഏജന്റിൽ നിന്ന് തിയറ്റർ ഉടമയും പ്രൊഡ്യുസറുമൊക്കെയായി ജോർജ്ജുകുട്ടി മാറിയെന്നാണ് ട്രെയിലർ സൂചിപ്പിക്കുന്നത്.

കോവിഡ് കാലത്താണ് ദൃശ്യം 2 പ്രഖ്യാപിച്ചത്. ചിത്രം തിയറ്ററിൽ റിലീസ് ചെയ്യുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് ഞെട്ടിച്ചുകൊണ്ട് ഒടിടി റിലീസ് പ്രഖ്യാപനം എത്തിയത്. ദൃശ്യം 2 വിൽ മീന, സിദ്ദിഖ്, ആശ ശരത്, അൻസിബ, എസ്തർ, എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ഇവരെകൂടാതെ ആദ്യഭാഗത്തിലില്ലായിരുന്ന ഗണേഷ് കുമാർ, മുരളി ഗോപി, സായ്‍കുമാർ എന്നിവരുമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'