ചലച്ചിത്രം

ഈ ചുള്ളനെവച്ചൊരു പടംപിടിച്ചൂടെയെന്ന് ആരാധകൻ; കഥ പറഞ്ഞിട്ടുണ്ട്, മമ്മൂക്ക സമ്മതിച്ചെന്ന് അൽഫോൺസ് പുത്രൻ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡ‍ൗണിന് ശേഷം പുത്തൻ ലുക്കിലാണ് മമ്മൂട്ടി ആരാധകർക്കു മുന്നിലെത്തിയത്. മുടിയും താടിയുമെല്ലാം നീട്ടി സ്റ്റൈലിഷ് ലുക്കിലാണ് താരം എത്തിയത്. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ആസ്ഥാനമന്ദിര ഉ​ദ്ഘാടനത്തിലെ താരത്തിന്റെ ലുക്കും ശ്രദ്ധ നേടി. ആ 'ചുള്ളന്റെ' ഫോട്ടോ പങ്കുവെച്ച സംവിധായകൻ അൽഫോൺസ് പുത്രനോടുള്ള ആരാധകന്റെ ചോദ്യവും അതിന് അദ്ദേഹം നൽകിയ മറുപടിയുമാണ് ചർച്ചയാവുന്നത്. 

മമ്മൂട്ടി ഫേയ്സ്ബുക്കിൽ പങ്കുവെച്ച ചിത്രം അൽഫോൺസ് പുത്രൻ ഷെയർ ചെയ്തിരുന്നു. ഇതിനടയിൽ ഒരു ആരാധകൻ ചോദിച്ചത് 'പുത്രേട്ടാ, ഈ ചുള്ളനെ വച്ചൊരു പടം പിടിച്ചൂടെ' എന്നായിരുന്നു. "ഒരു കഥ പറഞ്ഞുവച്ചിട്ടുണ്ട്. മമ്മൂക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ.. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാൽ നല്ല ഒരു സിനിമ ഞാൻ ചെയ്യാൻ നോക്കാം" എന്നുമായിരുന്നു അൽഫോൺസിന്റെ മറുപടി. ഇരുവരും ഒന്നിക്കുന്ന ചിത്രം ആരാധകർക്കിടയിൽ ആവേശമാവുകയാണ്. ഇതിനോടകം സിനിമാ​ഗ്രൂപ്പുകളിൽ ചർച്ചകൾക്ക് തുടക്കമിട്ടുകഴിഞ്ഞു. 

ഇതു കൂടാതെ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരു സിനിമ ചെയ്യാമോ എന്ന ചോദ്യവും ആരാധകരിൽ നിന്ന് ഉയർന്നു. അവരെവച്ച് ഒരു സിനിമ എടുക്കണമെങ്കില്‍ അത് മിനിമം ഹരികൃഷ്ണന്‍സിനെക്കാളും ട്വന്‍റി 20യേക്കാളും വലിയ സിനിമ ആയിരിക്കണം. അതിനു തിരക്കഥ എഴുതുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല. പിന്നെ എനിക്ക് അതിനുള്ള പക്വത ആയോ എന്ന് സംശയമുണ്ട് എന്നാണ് താരം മറുപടി കുറിച്ചത്. 

ഫഹദ് ഫാസിലും നയന്‍താരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'പാട്ട്' ആണ് അല്‍ഫോന്‍സ് പുത്രന്‍റെ പുതിയ ചിത്രം. സൂപ്പർഹിറ്റായ പ്രേമത്തിന് ശേഷം അൽഫോൺസ് ചെയ്യുന്ന ചിത്രമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്