ചലച്ചിത്രം

നയന്‍താര- വിഘ്‌നേഷ് ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം, പെബിൾസിനെ പ്രശംസിച്ച് ഗീതു മോഹന്‍ദാസ്

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും നിര്‍മിച്ച തമിഴ് ചിത്രത്തിന് അന്താരാഷ്ട്ര പുരസ്‌കാരം. നവാഗതനായ വിനോദ് രാജ് സംവിധാനം ചെയ്ത പെബിള്‍സിനാണ് അംഗീകാരം. റൊട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഹിവോസ് ടൈഗര്‍ അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്. 

സംവിധായിക ഗീതു മോഹന്‍ദാസാണ് സന്തോഷവാര്‍ത്ത പുറത്തുവിട്ടത്. മികച്ച ചിത്രമാണെന്നും എല്ലാവരും പോയി കാണണമെന്നും ഗീതു ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. മേളയില്‍ പുരസ്‌കാരം നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ചിത്രമാണിത്. സനല്‍ കുമാര്‍ ശശിധരന്റെ ദുര്‍ഗയായിരുന്നു ആദ്യ ചിത്രം.

ഗീതു മോഹന്‍ദാസിന്റെ കുറിപ്പ് വായിക്കാം

റൊട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഈ മനോഹരമായ ചിത്രത്തിന് ടൈഗര്‍ അവാര്‍ഡ് ലഭിച്ചകാര്യം അറിയിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. ആത്മാവ് നിറഞ്ഞുനില്‍ക്കുന്ന കഥപറച്ചിലും പ്രടനവും കാണാന്‍ ദയവായി സിനിമകാണൂ. വണങ്ങുന്നു വിനോദ് രാജ്. ഒരു സംവിധായന് ചെയ്യാവുന്ന ഏറ്റവും മികച്ച അരങ്ങേറ്റ ചിത്രമാണിത്. ഈ സിനിമയെ പിന്തുണച്ചതിനും നിര്‍മിച്ചിതിനും വെങ്കിക്കും നയന്‍താരക്കും ആശംസകള്‍. അവസാനമായി സംവിധായകന്‍ റാം സാറിന് എന്റെ ആലിംഗനങ്ങള്‍. വിനോദിനെ വിശ്വസിച്ചതിനാണത്. അദ്ദേഹത്തില്‍ ഒരു മെന്ററിനെ കണ്ടെത്തിയത് നിന്റെ ഭാഗ്യമാണ് വിനോദ്. ഈ ചിത്രം ഹൃദയം നിറച്ചു, പുറത്തിറങ്ങുമ്പോള്‍ ചിത്രം കാണൂ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്