ചലച്ചിത്രം

'ദുരന്ത പടം, പൈസ തിരിച്ചു തരണം'; നാളെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം മോശമെന്ന് കമന്റ്; മറുപടിയുമായി അജു

സമകാലിക മലയാളം ഡെസ്ക്

റിലീസ് ആവുന്നതിന് മുൻപേ ചിത്രത്തിന് മോശം റിവ്യൂ നൽകിയ വിമർശകന് മറുപടിയുമായി നടൻ അജു വർ​ഗീസ്. ചിത്രം മോശമാണെന്നും പൈസ തിരിച്ചു തരണം എന്നു പറഞ്ഞുകൊണ്ടാണ് ഒരാൾ കമന്റ് ചെയ്തത്. അതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ടാണ് താരം മറുപടി കുറിച്ചത്. അജു വർ​ഗീസ് നായകനായി എത്തുന്ന 'സാജന്‍ ബേക്കറി സിന്‍സ് 1962' എന്ന ചിത്രത്തെക്കുറിച്ചാണ് നെഗറ്റീവ് പബ്ലിസിറ്റി എത്തിയത്. നാളെയാണ് ചിത്രത്തിന്റെ റിലീസ്. 

സാജന്‍ ബേക്കറി ഒരു തിയറ്ററില്‍ ഓപണിംഗ് ചിത്രമായി പ്രദര്‍ശിപ്പിക്കുന്നതിനെക്കുറിച്ച് അജു കുറിപ്പ് പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് കമന്റ് വന്നത്. 'എന്ത് ഊള പടമാണ് മിസ്റ്റർ ഇത്. ഇതുപോലെ ഒരു ദുരന്തം പടം ഇനി വരാനില്ല. ഞാൻ ഈ പടം കാണാൻ പോയി എന്‍റെ പൈസ പോയി അതുകൊണ്ട് നിങ്ങൾ തന്നെ ആ പൈസ എനിക്ക് തിരിച്ചു തരണം'- എന്നായിരുന്നു കമന്റ്. 

ഇതിന്റെ സ്ക്രീൻഷോട്ട് പങ്കുവെച്ചുകൊണ്ട് 'വളരെ മികച്ച ഒരു ഇത്.. ഇറങ്ങുന്നതിനു മുന്നേ തന്നെ' എന്നാണ് അജു കുറിച്ചത്. തുടർന്ന് താരത്തെ പിന്തുണച്ചുകൊണ്ടാണ് നിരവധി സിനിമ പ്രേമികൾ കമന്റ് ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു

'എന്തൊരു സിനിമയാണ്, മസ്റ്റ് വാച്ച് ഗയ്‌സ്'; ആവേശത്തെ പ്രശംസിച്ച് മൃണാല്‍ താക്കൂര്‍