ചലച്ചിത്രം

ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ, ഈ ചോദ്യമെങ്കിലും മാറ്റിപ്പിടിക്കൂ'; വിമർശകന് മറുപടിയുമായി റിമി ടോമി

സമകാലിക മലയാളം ഡെസ്ക്

​ഗായികയും അവതാരികയും വിധികർത്താവുമെല്ലാമായി സിനിമയിലും ടെലിവിഷൻ രം​ഗത്തും നിറഞ്ഞു നിൽക്കുകയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ വൈറലായ താരം ആരാധകരുമായി തന്റെ വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രം താരം ഇൻസ്റ്റ​ഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. പോസ്റ്റിന് അടിയിൽ പരിഹാസവുമായി എത്തിയ ആൾക്ക് താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാവുന്നത്. 

 ‘വർക്കൗട്ട് ചെയ്യുമ്പോഴും മേക്കപ് ഇടുമോ’ എന്നായിരുന്നു ഒരാളുടെ ചോദ്യം. ഒട്ടും വൈകാതെ മറുപടിയുമായി താരം രം​ഗത്തെത്തി. ‘ഇത് B612 ആപ്പിൽ പകര്‍ത്തിയ ചിത്രമാണെന്നും ഈ ചോദ്യമൊന്നു മാറ്റിപ്പിടിക്കൂ എന്നും റിമി കുറിച്ചു. ‘ഇനി അഥവാ ഇത്തിരി മേക്കപ് ഇട്ടാലും അത് എന്റെ മുഖത്തല്ലേ സഹോദരാ? നിങ്ങളുടെ മുഖത്ത് ഞാൻ നിർബന്ധിച്ച് ഇട്ടോ- എന്നായിരുന്നു താരം കുറിച്ചത്. 

പ്രൊഫണൽ ബോക്സറായ ജാക്ക് ഡെംസെയുടെ വാക്കുകൾക്കൊപ്പമായിരുന്നു താരത്തിന്റെ ഫോട്ടോ. എഴുന്നേൽക്കാൻ സാധിക്കാത്ത സമയത്ത് എഴുന്നേൽക്കുന്നവനാണ് യഥാർത്ഥ ഹീറോ എന്നാണ് താരം കുറിച്ചത്. അടിക്കുറിപ്പ് ​ഗംഭീരമാണെന്നും മേരികോം ആകുമോ എന്നു ചോദിച്ചുകൊണ്ട് സീരിയൽ താരം വിവേക് ഗോപനും രം​ഗത്തെത്തി. ഇതിന് രസകരമായാണ് റിമി മറുപടി നൽകിയത്. ചിലപ്പോൾ ആയിക്കൂടായ്കയില്ല. വെറുതെ പ്രോത്സാഹിപ്പിക്കല്ലേ’ എന്നാണ് താരം കുറിച്ചത്. 

ആദ്യമായല്ല റിമി വർക്കൗട്ട് വിഡിയോകൾ പങ്കുവെക്കുന്നത്. ഇതിന് മുൻപ് തന്റെ യൂട്യൂബ് ചാനലിലൂടെ ശരീരഭാരം കുറഞ്ഞത് എങ്ങനെയെന്ന് വ്യക്തമാക്കിയിരുന്നു. നിരവധി വർക്കൗട്ട് വിഡിയോകളും താരം പങ്കുവെക്കാറുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല