ചലച്ചിത്രം

മൂന്നാറിൽ അവധി ആഘോഷിച്ച് നവ്യ നായർ; ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മൂന്നാറിൽ അവധി ആഘോഷിക്കാൻ ഇറങ്ങിയിരിക്കുകയാണ് നടി നവ്യ നായർ. താരം തന്നെയാണ് ഇൻസ്റ്റ​ഗ്രാമിലൂടെ അവധി ആഘോഷത്തിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചത്. കുടുംബത്തിനൊപ്പമാണ് താരം മൂന്നാറിൽ എത്തിയത്. 

തേയിലത്തോട്ടത്തിൽ നിന്നും മലമുകളിൽ നിന്നെല്ലാമുള്ള മനോഹര ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മകനൊപ്പമുള്ള ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാറിലെ മനോഹരമായ സ്ഥലങ്ങൾ മാത്രമല്ല ഭക്ഷണവും നവ്യയുടെ മനം കവർന്നിരിക്കുകയാണ്. വാലന്റൈൻ സ്പെഷ്യലായി കഴിച്ചായി മൂന്നാർ ആഘോഷത്തിന്റെ ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മൂന്നാറിലെ ഡ്രീം കാച്ചർ റിസോർട്ടിലാണ് നവ്യയുടെ അവധി ആഘോഷം. 

നീണ്ട ഇടവേളക്കു ശേഷം സിനിമയിലേക്ക് തിരിച്ചെത്താനുള്ള കാത്തരിപ്പിലാണ് നവ്യ. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഒരുത്തിയിൽ പ്രധാന റോളിലാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിന് യു സർട്ടിഫിക്കറ്റ് കിട്ടിയതായി താരം അറിയിച്ചിരുന്നു. വിനായകനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ക്രിക്കറ്റ് കളിക്കുന്നതിനിടെ 22 കാരന്‍ കുഴഞ്ഞു വീണു മരിച്ചു

'പുഷ്പ പുഷ്പ'....,പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ പുഷ്പ 2-വിലെ ആദ്യഗാനം പുറത്ത്; ചിത്രം ഓഗസ്റ്റ് 15 ന് തീയറ്ററുകളില്‍