ചലച്ചിത്രം

ഷാരുഖിന്റെ തിരിച്ചുവരവ് ആഘോഷിക്കാന്‍ സല്‍മാനും, പത്താനില്‍ താനുമുണ്ടെന്ന് തുറന്നു പറഞ്ഞ് സൂപ്പര്‍താരം

സമകാലിക മലയാളം ഡെസ്ക്

ര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ബോളിവുഡ് സൂപ്പര്‍താരം ഷാരുഖ് ഖാൻ തിരിച്ചെത്തുകയാണ്. പത്താന്‍ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. ഇപ്പോള്‍ ആരാധകരുടെ ആവേശം ഉയര്‍ത്തിക്കൊണ്ട് മറ്റൊരു വാര്‍ത്ത എത്തുക. ഷാരുഖ് ഖാന്റെ തിരിച്ചുവരവിന് കൂട്ടായി സല്‍മാന്‍ ഖാന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പത്താനില്‍ കാമിയോ റോളിലാണ് സല്‍മാന്‍ ഖാന്‍ എത്തുന്നത്. 

ബിഗ് ബാസ്സില്‍ വച്ചാണ് സല്‍മാന്‍ പത്താനില്‍ അഭിനയിക്കുന്നതിനെക്കുറിച്ച് തുറന്നു പറഞ്ഞത്. തന്റെ തിരക്കേറിയ ഷെഡ്യൂളിനെക്കുറിച്ച് പറയുന്നതിനിടെയാണ് പത്താനും കയറിവന്നത്. ജീവിതം മുന്നോട്ടുപോകും, ഷോയും മുന്നോട്ടുപോകും. ഷോ അവസാനിക്കുമ്പോള്‍ ഞങ്ങള്‍ പത്താനിലേക്ക് പോകും. അവിടെനിന്ന് ടൈഗറിലേക്കും കഭി ഈദ് കഭീ ദിവാലിയിലും അഭിനയിക്കും- സല്‍മാന്‍ പറഞ്ഞു. 

ഇതിനു മുന്‍പും സൂപ്പര്‍താരങ്ങള്‍ പരസ്പരം പിന്തുണയുമായി എത്തിയിട്ടുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ സല്‍മാന്റെ ട്യൂബ് ലൈറ്റില്‍ ഷാരുഖ് എത്തിയിരുന്നു. തൊട്ടുപിന്നാലെ ഇറങ്ങിയ ഷാരുഖിന്റെ സീറോയില്‍ സല്‍മാനും അഭിനയിച്ചു. നവംബറിലാണ് പത്താന്റെ ചിത്രീകരണം ആരംഭിച്ചത്. ഈ വര്‍ഷം തന്നെ ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും