ചലച്ചിത്രം

ബിഗ് ബോസ് താരം സൊനാലിയുടെ വീട്ടില്‍ മോഷണം; സ്വര്‍ണവും പത്ത് ലക്ഷം രൂപയും തോക്കും നഷ്ടപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

ടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ടിന്റെ വീട്ടില്‍ മോഷണം. സ്വര്‍ണവും 10 ലക്ഷം രൂപയും തോക്കും ഉള്‍പ്പടെ വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയി. ഹരിയാനയിലെ ഹിസറിലെ വീട്ടിലാണ് മോഷണം നടന്നത്. സംഭവത്തില്‍ താരം പൊലീസില്‍ പരാതി നല്‍കി. 

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ 14ാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു താരം. അടുത്തിടെയാണ് ഷോയില്‍ നിന്ന് പുറത്തായത്. സൊനാലി ഛണ്ഡീഗഡിലായിരുന്ന സമയത്താണ് വീട്ടില്‍ മോഷ്ടാക്കള്‍ കയറിയത്. വീട്ടില്‍ സിസിടിവി കാമറ ഉണ്ടായിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ പതിഞ്ഞ ഡിജിറ്റല്‍ വിഡിയോ റെക്കോര്‍ഡര്‍ മോഷ്ടാക്കള്‍ കൊണ്ടുപോയതായി പൊലീസ് പറഞ്ഞു. 

ഫെബ്രുവരി ഒന്‍പതിനാണ് വീട് അടച്ചുപൂട്ടി സൊനാലി ഫോഗട്ട് ഛണ്ഡീഗഡില്‍ പോകുന്നത്. ഫെബ്രുവരി 15ന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ പൂട്ട് തകര്‍ന്ന നിലയിലായിരുന്നു. സ്വര്‍ണം വെള്ളി ആഭരണങ്ങള്‍, വെള്ളി പാത്രങ്ങള്‍, പത്ത് ലക്ഷം രൂപ, ലൈസന്‍സുള്ള തോക്കും അതിന്റെ എട്ട് തിരകളുമാണ് വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി താരം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

കേളപ്പനില്‍ നിന്നുള്ള നാട്ടുവഴികള്‍

ജാതീയ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സര്‍ക്കാര്‍ വിശദീകരണം തേടി

'റിങ്കുവിനെ ഒഴിവാക്കാന്‍ വ്യക്തമായ കാരണമുണ്ട്... ' മുന്‍ ഓസീസ് താരം പറയുന്നു

ഗൂഢാലോചനയാണ്, ലൈംഗികാരോപണം തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ഭാഗം: ബംഗാള്‍ ഗവര്‍ണര്‍ ആനന്ദബോസ്