ചലച്ചിത്രം

ബ്ലൗസ് അണിഞ്ഞ് വഞ്ചിയിൽ സണ്ണി ലിയോണി, കേരള സ്റ്റൈലിൽ ​ഗ്ലാമറസ് ഫോട്ടോഷൂട്ട്, വൈറൽ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയുടെ കേരളത്തില്‍ നിന്നുള്ള പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ചന്ദനക്കുറിയും കയ്യില്‍ വളയും കാലില്‍ പാദസ്വരവും അണിഞ്ഞ് കേരള സ്റ്റൈലിലാണ് താരം എത്തുന്നത്. സ്വര്‍ണ കസവുവെച്ച പിങ്ക് ബ്ലൗസില്‍ അതീവ ഗ്ലാമറസാണ് സണ്ണി. 

കേരളത്തിനോടുള്ള ഇഷ്ടം വ്യക്തമാക്കിക്കൊണ്ടാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. ദൈവത്തിന്റെ സ്വന്തം നാടിനോട് സ്‌നേഹം എന്നാണ് താരം കുറിച്ചത്. കായലില്‍ തോണിയില്‍ ഇരുന്നുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍. മിറായയാണ് വസ്ത്രങ്ങള്‍ ഒരുക്കിയത്. ഹിതേന്ദ്ര കപോപരയാണ് സ്റ്റൈലിങ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ് താരത്തിന്റെ ചിത്രങ്ങള്‍. 

താരത്തിന്റെ കേരള സ്‌റ്റൈലിനെ പ്രശംസിച്ച് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ആഴ്ചകള്‍ക്ക് മുന്‍പാണ് സണ്ണി കുടുംബത്തിനൊപ്പം കേരളത്തില്‍ എത്തിയത്. തിരുവനന്തപുരത്തെ പൂവാര്‍ ഐലന്റ് റിസോര്‍ട്ടിലാണ് താരം താമസിക്കുന്നത്. കേരളത്തില്‍ നിന്നുള്ള നിരവധി ആഘോഷ ചിത്രങ്ങളാണ് ഇതിനോടകം താരം പങ്കുവെച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ