ചലച്ചിത്രം

ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും കാണാത്ത അനീതി, യൂത്ത് കോൺഗ്രസിന്റെ സമരപ്പന്തലിൽ അരുൺ ​ഗോപി

സമകാലിക മലയാളം ഡെസ്ക്

സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ഉദ്യോ​ഗാർത്ഥികൾക്ക് പിന്തുണയുമായി സംവിധായകൻ അരുൺ ​ഗോപി. ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും അവർക്കൊപ്പം ചർച്ചയ്ക്കു പോലും തയാറല്ലാത്ത അനീതി കാണാതെ പോകാനാവില്ലെന്ന് ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ അ​ദ്ദേഹം പറഞ്ഞു. ഉദ്യോഗാർത്ഥികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരപ്പന്തലിൽ ഇരിക്കുന്ന ചിത്രവും അരുൺ ​ഗോപി പങ്കുവെച്ചിട്ടുണ്ട്. 

അരുൺ ഗോപിയുടെ കുറിപ്പ്

യുവജനങ്ങളുടെ സമര പന്തലിൽ...!! അവകാശ സംരക്ഷണത്തിനായി റോഡിൽ അലയുന്ന യുവതയ്ക്കായി... ഇത്രയേറെ ചെറുപ്പക്കാർ റോഡിൽ പട്ടിണികിടന്നിട്ടും അവർക്കൊപ്പം ചർച്ചയ്ക്കു പോലും തയാറല്ലാത്ത അനീതി കാണാതെ പോകാൻ കഴിയാത്തതു കൊണ്ട്..!! ഇതൊരു രാഷ്ട്രീയ പ്രവേശനമല്ല.. രാഷ്ട്രീയ മാനങ്ങളും ഇതിനു ആവശ്യമില്ല..!! തന്റേതല്ലാത്ത രാഷ്ട്രീയം ആണെന്ന് തോന്നുന്നവർക്ക് പൊങ്കാലകൾ ആകാം..!! ഇതു ജീവിത്തിൽ സ്വപ്‌നങ്ങൾ ഉള്ളവർക്ക്, അതിനെ തെരുവിൽ ഉപേക്ഷിക്കാൻ മനസ്സില്ലാതെ പൊരുതാൻ ഉറച്ചവർക്കു മാത്രം മനസിലാകുന്ന, തൊഴിൽനിഷേധത്തിന്റെ നീതി നിഷേധത്തിന്റെ രാഷ്ട്രീയമാണ്..!! പ്രിയ സുഹൃത്തുക്കൾ വിഷ്ണുവിനും ഷാഫിക്കും ശബരിക്കും തൊഴിൽ നിഷേധിക്കപ്പെട്ട പല രാഷ്ട്രീയ വിശ്വാസികളായ യുവത്വത്തിനുമൊപ്പം...!!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

'പോയി തൂങ്ങിച്ചാവ്' എന്നു പറയുന്നത് ആത്മഹത്യാ പ്രേരണയല്ല, കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

നെതന്യാഹു ഉടന്‍ രാജിവെക്കണമെന്ന് പകുതിയിലേറെ ഇസ്രയേലികളും; അഭിപ്രായ സര്‍വേ

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഇന്ന് രണ്ട് മരണം

ഫെഡറല്‍ ബാങ്കിന്റെ ലാഭത്തില്‍ 24 ശതമാനം വര്‍ധന