ചലച്ചിത്രം

തലൈവിയായി കങ്കണ റണാവത്ത്, ജയലളിതയുടെ പിറന്നാൾ ദിനത്തിൽ ചിത്രം തിയറ്ററുകളിലേക്ക്

സമകാലിക മലയാളം ഡെസ്ക്

മിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പറയുന്ന തലൈവിയുടെ റിലീസ് പ്രഖ്യാപിച്ചു. ജയലളിതയുടെ പിറന്നാൾ ദിനമായ ഏപ്രിൽ 23 നാണ് ചിത്രം തിയറ്ററുകളിലൂടെ ആരാധകരിലേക്ക് എത്തുന്നത്. എ.എല്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയായി എത്തുന്നത്. 

കങ്കണ തന്നെയാണ് റിലീസ് തിയതി പുറത്തുവിട്ടത്. ജയ അമ്മയ്ക്കായി, അവരുടെ ജന്മവാർഷികത്തിൽ ഇതിഹാസത്തിന്റെ കഥ എത്തുകയാണ്. തലൈവി 2021 ഏപ്രിൽ 23 മുതൽ തിയറ്ററിൽ- എന്നാണ് കങ്കണ കുറിച്ചത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിൽ എംജിആറായി വേഷമിടുന്നത്. മലയാളി താരം ഷംന കാസിമാണ് ജയലളിതയുടെ ഉറ്റതോഴി ശശികലയുടെ വേഷത്തിലെത്തുന്നത്.

ബാഹുബലിക്കും മണികര്‍ണികയ്ക്കും വേണ്ടി തിരക്കഥയെഴുതിയ കെ ആര്‍ വിജയേന്ദ്ര പ്രസാദ് ആണ് തലൈവിക്കും തിരക്കഥ ഒരുക്കുന്നത്. വൈബ്രി, കർമ്മ മീഡിയ എന്നിവയുടെ ബാനറിൽ വിഷ്ണു വർധൻ ഇന്ദൂരി, ശൈലേഷ് ആർ സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നീരവ് ഷാ ഛായാഗ്രഹണവും ജിവി പ്രകാശ് സംഗീതവും നിർവ്വഹിക്കും. മദൻ കർകിയാണ് ഗാനങ്ങൾ ഒരുക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്