ചലച്ചിത്രം

മുടിയും താടിയും നീട്ടി സ്റ്റൈലനായി മമ്മൂട്ടി, ഒപ്പം ചേര്‍ന്നു നിന്ന് സുല്‍ഫത്തും; വൈറലായി ചിത്രം 

സമകാലിക മലയാളം ഡെസ്ക്

മമ്മൂട്ടിയും പുത്തന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയുന്നത്. താടിയും മുടിയും നീട്ടി വളര്‍ത്തി സ്‌റ്റൈലന്‍ ലുക്കിലാണ് താരം. അതിനൊപ്പം ഭാര്യ സുല്‍ഫത്തിനൊപ്പമുള്ള ചിത്രങ്ങളാണ് ആരാധകരുടെ മനം കവരുന്നത്. കറുത്ത ഡെനിം ഷര്‍ട്ട് ധരിച്ചു നില്‍ക്കുന്ന മമ്മൂക്കയ്‌ക്കൊപ്പം അതേ നിറത്തിലുള്ള സല്‍വാറണിഞ്ഞ് നില്‍ക്കുകയാണ് സുല്‍ഫത്ത്. മമ്മൂട്ടിയുടെ സ്‌റ്റൈലും സുല്‍ഫത്തിന്റെ മനോഹരമായ ചിരിയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

താര ദമ്പതികളെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്. നടന്‍ ഫഹദ് ഫാസിലും ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ലോക്ക്ഡൗണിന് ശേഷം വേറിട്ട ലുക്കിലാണ് മമ്മൂട്ടി ആരാധകര്‍ക്ക് മുന്നിലെത്തിയത്. അതിനിടെ അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനുവേണ്ടിയുള്ള ലുക്കാണ് ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുന്‍പ് മമ്മൂട്ടിയും അമല്‍ നീരദും മറ്റൊരു സിനിമയ്ക്കായി ഒന്നിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. ആക്ഷന്‍ പ്രാധാന്യത്തോടെ ഇറങ്ങുന്ന ചിത്രത്തില്‍ സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തും. ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഡ് സര്‍ട്ടിഫിക്കറ്റില്‍ നിന്ന് 'അപ്രത്യക്ഷ'നായി നരേന്ദ്രമോദി; ചിത്രവും പേരും നീക്കി

തിരിച്ചു കയറി സ്വര്‍ണ വില, പവന് 560 രൂപ ഉയര്‍ന്നു

കോമേഡിയന്‍ ശ്യാം രംഗീല നരേന്ദ്രമോദിക്കെതിരെ വാരാണസിയില്‍ മത്സരിക്കും

5 വര്‍ഷം കൊണ്ട് വര്‍ധിച്ചത് 43%; ബിജെപി എംപി മേനക ഗാന്ധിക്ക് 97.17 കോടിയുടെ ആസ്തി

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്