ചലച്ചിത്രം

സീരിയൽ നടി ശ്രീലയ വിവാഹിതയായി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മിനിസ്ക്രീനിലൂടെ ആരാധകരുടെ മനം കവർന്ന നടി ശ്രീലയ വിവാഹിതയായി. റോബിനാണ് വരൻ. താരത്തിന്റെ രണ്ടാം  വിവാഹമാണിത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചടങ്ങിൽവച്ചായിരുന്നു വിവാഹം. തുടർന്നു നടന്ന സൽക്കാരത്തിൽ നിരവധി പ്രമുഖ താരങ്ങളും പങ്കെടുത്തു. ഇതിന്റെ ചിത്രങ്ങളും വിഡിയോയും വൈറലാവുകയാണ്. 

2017 ലായിരുന്നു ശ്രീലയയുടെ ആദ്യ വിവാഹം. കുവൈത്തിൽ എഞ്ചിനീയറായ നിവിൽ ചാക്കോയെയാണ് താരം വിവാഹം കഴിക്കുന്നത്. പിന്നീട് ഇരുവരും വിവാഹമോചിതരായി. ഭാഗ്യദേവത എന്ന സീരിയലിലൂടെയാണ് ശ്രീലയ ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയാവുന്നത്. തുടര്‍ന്ന് കണ്‍മണി, മൂന്നുമണി എന്നീ സീരിയലുകളിലും നായികയായി. വിവാഹ സൽക്കാരത്തിന് നടൻ ധർമജൻ ബോൾ​ഗാട്ടി, നടി മീനാക്ഷി ഉൾപ്പടെ നിരവധി താരങ്ങൾ എത്തി.

സിനിമാ സീരിയൽ താരം ലിസിയാണ് ശ്രീലയയുടെ അമ്മ. സഹോദരി ശ്രുതിലക്ഷ്മി മലയാളത്തിലെ ശ്രദ്ധേയയായ താരമാണ്. ബാലതാരമായി അഭിനയത്തിലേക്ക് ചുവടുവെച്ച ശ്രുതി പിന്നീട് സിനിമയിലും സീരിയലുകളിലും ശ്രദ്ധ നേടുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍

പ്രസിഡന്റ് പദത്തിൽ അഞ്ചാം വട്ടം; പുടിൻ വീണ്ടും അധികാരമേറ്റു

ബിലീവേഴ്‌സ് ചര്‍ച്ച് അധ്യക്ഷന്‍ കെ പി യോഹന്നാന് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്