ചലച്ചിത്രം

കണക്കുകൂട്ടി വിക്രത്തിന്റെ കളി, പിടികൂടാൻ ഇർഫാൻ പഠാനും റോഷൻ മാത്യുവും; കോബ്ര ടീസർ

സമകാലിക മലയാളം ഡെസ്ക്

ചിയാൻ വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം കോബ്രയുടെ ടീസർ പുറത്ത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. വിക്രത്തിന്റെ അതി​ഗംഭീര പ്രകടനവുമായാണ് ടീസർ എത്തുന്നത്. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാളി നടൻ റോഷൻ മാത്യുവും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

ചിത്രത്തിൽ ​ഗണിതശാസ്ത്രജ്ഞനായാണ് വിക്രം വേഷമിടുന്നത്. ആക്ഷൻ ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ അന്വേഷണ ഉദ്യോ​ഗസ്ഥരായാണ് ഇർഫാൻ എത്തുന്നത്. 'എല്ലാ പ്രശ്‌നങ്ങള്‍ക്കും മാത്തമാറ്റിക്കല്‍ പരിഹാരമുണ്ട്' എന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈൻ. കെജിഎഫിലൂടെ പ്രശസ്തയായ ശ്രീനിഥി ഷെട്ടിയാണ്. ചിത്രത്തിൽ നായികയായി എത്തുന്നത്. 

വിക്രം ആരാധകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കോബ്ര. ഏഴ് വ്യത്യസ്​ത ലുക്കുകളിലാണ് വിക്രം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ വിക്രത്തിന്റെ വിവിധ ​ഗെറ്റപ്പുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെടുന്നത്. എആർ റഹ്മാനാണ് സം​ഗീതം ഒരുക്കുന്നത്. 

ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈയില്‍ ഷെഡ്യൂളിന് ശേഷം കൊല്‍ക്കത്തയിലാണ് ഇപ്പോള്‍ ചിത്രീകരണം നടക്കുന്നത്. ഫെബ്രുവരിയില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തിങ്കളാഴ്ച വരെ കടുത്ത ചൂട് തുടരും, 39 ഡിഗ്രി വരെ; ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴ; കേരള തീരത്ത് ഓറഞ്ച് അലര്‍ട്ട്

നവജാതശിശുവിന്റെ കൊലപാതകം, ഡിഎന്‍എ ശേഖരിച്ച് പൊലീസ്; യുവതി തീവ്രപരിചരണ വിഭാഗത്തില്‍

കൈയ്യും കാലും ബന്ധിച്ച് വേമ്പനാട്ടുകായൽ നീന്തി കടന്ന് ഒൻപതു വയസ്സുകാരൻ; റെക്കോർഡ് നേട്ടം

കളിക്കുന്നതിനിടെ എയർ കൂളറിൽ തൊട്ടു; ഷോക്കേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

മൂന്നാം ഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍, ഇന്ന് പരസ്യപ്രചാരണം അവസാനിക്കും; ജനവിധി തേടുന്നവരില്‍ പ്രമുഖരും