ചലച്ചിത്രം

എനിക്കും സുരേഷ് ​ഗോപിക്കും മാത്രം ട്രോൾ, മമ്മൂട്ടിയെ വിമർശിക്കാത്തത് എന്താണ്? കൃഷ്ണകുമാർ

സമകാലിക മലയാളം ഡെസ്ക്

രാഷ്ട്രീയത്തിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് നടൻ കൃഷ്ണകുമാർ. ഇതിന്റെ ഭാ​ഗമായി തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും മറ്റും ബിജെപി വേദിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ തനിക്ക് നേരെ ഉയരുന്ന പരിഹാസങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുകയാണ് കൃഷ്ണകുമാർ. ബിജെപി അനുകൂല നിലപാട് എടുക്കുന്നവർക്ക് മാത്രമാണ് ട്രോൾ ചെയ്യപ്പെടുന്നത് എന്നാണ് കൃഷ്ണകുമാർ പറയുന്നത്. 

രാഷ്ട്രീയ നിലപാടില്‍ തനിക്കും സുരേഷ് ഗോപിക്കും മാത്രമാണ് ട്രോള്‍ ലഭിക്കുന്നത്. മമ്മൂട്ടിയെ എന്തുകൊണ്ട് വിമര്‍ശിക്കുന്നില്ലെന്നും കൃഷ്ണകുമാർ ചോദിച്ചു. തന്റെ നിലപാടുകളെ പറ്റി കുടുംബത്തിന് വ്യക്തമായ ധാരണയുണ്ടെന്നും അവരുടെ പിന്തുണയാണ് തന്റെ ശക്തിയെ ഒരു വാർത്താ ചാനലിനോട് കൃഷ്ണകുമാർ പറഞ്ഞു. 

തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താൽപ്പര്യത്തെക്കുറിച്ചും താരം വ്യക്തമാക്കി. ബിജെപി ആവശ്യപ്പെട്ടാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തന്നെയാണ് തീരുമാനം. വിമര്‍ശനങ്ങള്‍ മുഖവിലക്കെടുക്കുന്നില്ലെന്നും കൃഷ്ണകുമാർ കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

'എല്ലാ സ്ത്രീകളും പുണ്യാത്മാക്കളല്ല, ടോക്‌സിക്കായ നടിമാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്': റിച്ച ഛദ്ദ

വിദ്വേഷ വീഡിയോ; ജെപി നഡ്ഡയ്ക്കും അമിത് മാളവ്യയ്ക്കുമെതിരെ കേസ്

ബുധനാഴ്ച വരെ ചൂട് തുടരും, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, വെള്ളിയാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു