ചലച്ചിത്രം

'ഉറ്റവരും ഉടയവരും ഇല്ലാതെ ഒറ്റപ്പെട്ട് ജീവിക്കുന്നവരുടെ കൂടെ കണ്ടു', ആ അമ്മയുടെ ആ​ഗ്രഹം നിറവേറ്റിയ സന്തോഷത്തിൽ നിഷാദ്

സമകാലിക മലയാളം ഡെസ്ക്

വിട പറഞ്ഞ നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ പാല തങ്കത്തിന്റെ ഓർമയിൽ സംവിധായകൻ എംഎ നിഷാദ്. ഒരിക്കൽ കൂടി കാമറയ്ക്ക് മുന്നിൽ നിൽക്കണമെന്ന അമ്മയുടെ ആ​ഗ്രഹം നിറവേറ്റി കൊടുക്കാൻ പറ്റിയതിൽ സന്തോഷമുണ്ടെന്ന് ഫേയ്സ്ബുക്കിൽ കുറിച്ചു. നിഷാദ് സംവിധാനം ചെയ്ത കിണർ എന്ന ചിത്രത്തിലാണ് തങ്കം അവസാനമായി അഭിനയിച്ചത്. പത്തനാപുരം ഗാന്ധിഭവനിൽ വച്ച് ആദ്യമായി പാല തങ്കത്തെ കണ്ടപ്പോൾ പങ്കുവെച്ച കുറിപ്പും അദ്ദേഹം ചേർത്തിട്ടുണ്ട്. 

നിഷാദിന്റെ കുറിപ്പ്

പാലാ തങ്കം ഓർമ്മയായി....
ഞാൻ ശ്രീമതി പാലാ തങ്കത്തെ
ആദ്യമായി കണ്ടപ്പോൾ,അന്നെഴുതിയ
അനുഭവ കുറിപ്പാണിത്...
ആ അമ്മയുടെ ആഗ്രഹം നിറവേറ്റി
കൊടുക്കാൻ പറ്റി എന്ന ചാരിതാർത്ഥ്യം
എനിക്കുണ്ട്...എന്റ്റെ കിണർ എന്ന
ചിത്രത്തിൽ,അമ്മക്ക് ഒരു വേഷം 
നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നു
ശ്രീമതി പാലാ തങ്കത്തിന് ആദരാഞ്ജലികൾ !!

''ഗാന്ധീഭവനിലെ അമ്മ''..
ഇത് ,..പാലാ തന്കം,മലയാള സിനിമാ ലോകം മറന്ന അനുഗ്രഹീത കലാകാരി...സതൃൻ മാഷിന്റ്റെ അമ്മയായി ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച നടി...3000 ത്തിൽപരം സിനിമകൾക്ക് തൻറ്റെ ശബ്ദം കൊണ്ട് സാന്നിധൃം അറിയിച്ച ഢബ്ബിംഗ് ആർട്ടിസ്റ്റ്...ഈ കഴിഞ്ഞ ദിവസം ഞാൻ ഈ അമ്മയെ കണ്ടു...പുനലൂർ തൂക്കുപാലം സംരക്ഷിക്കണമെന്നാവശൃപെട്ട് നടത്തിയ ഉപവാസ സമരത്തിന് ശ്രീ സോമരാജനെ ക്ഷണിക്കാൻ അദ്ദേഹത്തിൻ്റ്റെ ഉടമസ്ഥതിയിലുളള പത്തനാപുരംഗാന്ധീഭവനിൽ ചെന്നപ്പോൾ....ഉറ്റവരും,ഉടയവരും ഇല്ലാതെ ജീവിതത്തിൻറ്റെ സായാഹ്നത്തിൽ ഒറ്റപ്പെട്ട് കഴിയുന്നവരുടെ കൂടെ...മലയാളത്തിൻറ്റെ ആദൃകാല നടി ,ആരോടും പരിഭവമില്ലാതെ ,സിനിമയെന്ന മഹാലോകത്തെ സ്നേഹിച്ച് ജീവിക്കുന്നൂ...ഒരിക്കൽ കൂടി കാമറയ്ക്കു മുന്നിൽ നിൽക്കണമെന്ന  ആഗ്രഹംഎന്നോട് പറയുംബോൾ അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നൂ.....സിനിമയെന്ന മായികലോകത്തെ അധികമാരും കാണാത്ത കാഴ്ചകളിൽ ഒന്നായി..ഇതും...

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

'റോയല്‍ ടീം', ബെംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്