ചലച്ചിത്രം

'കുടയല്ല വടി', മുത്തശ്ശിയുടെ ദേഷ്യം കണ്ട് പൊട്ടിച്ചിരിക്കുന്ന ജ​ഗതി; വിഡിയോ വൈറൽ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയ താരമാണ് ജ​ഗതി ശ്രീകുമാർ. വാഹനാപകടത്തിൽ പരുക്കേറ്റ് ഏറെ നാളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് അദ്ദേഹം. പതിയെ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന ജ​ഗതി വീണ്ടും നമ്മെ ചിരിപ്പിക്കാൻ എത്തും എന്ന പ്രതീക്ഷയിലാണ് മലയാളികൾ. ഇപ്പോൾ ഇതാ ഹാസ്യസാമ്രാട്ടിന്റെ ഒരു പൊട്ടിച്ചിരി വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

വയോധികരായ ദമ്പതികൾ വീട്ടിലെ ഉമ്മറത്തിരുന്ന്കുശലം പറയുന്നതിന്റെ വിഡിയോ ആണ് ജ​ഗതിയെ ചിരിപ്പിച്ചത്. താൻ പറഞ്ഞത് കേൾക്കാത്തതിന് അപ്പൂപ്പനോട് ദേഷ്യപ്പെടുന്ന അമ്മൂമ്മയാണ്  വിഡിയോയിൽ.  സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോ കണ്ടാണ് ജ​ഗതി കുടുകൂടാ ചിരിക്കുന്നത്. 

തെങ്ങോലൊരു ചുവട് കാ ഇല്ല, വളം മേടിച്ചു തരാനേ, എന്നാണ് അമ്മൂമ്മ പറയുന്നത്.  എന്നാന്നാ കുടയോ ? എന്നായിരുന്നു ഇത് കേട്ട് അപ്പൂപ്പന്റെ മറുചോദ്യം. ഇതിന് കുടയല്ല വടി ! എന്നായിരുന്നു അമ്മൂമ്മയുടെ മറുപടി. 

മകൾ പാർവതിയാണ് ഫോണിലൂടെ ഈ വിഡിയോ ജഗതിക്കു കാണിച്ചുകൊടുക്കുന്നത്. ജ​ഗതി ശ്രീകുമാറിന്റെ പേരിലുള്ള ഫേയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്തുവിട്ടത്. പാറുവിനൊപ്പം അൽപ്പം ചിരി മധുരം എന്നാണ് ‌വിഡിയോക്ക് അടിക്കുറിപ്പായി നൽകിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജയരാജനുമായി മൂന്നുവട്ടം ചര്‍ച്ച നടത്തി; വിവരം പിണറായിക്ക് ചോര്‍ത്തി നല്‍കിയത് നന്ദകുമാര്‍; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രന്‍

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്

ജനങ്ങള്‍ എന്നെ വിളിക്കുന്നു, അമേഠിയില്‍ ഞാന്‍ വരണമെന്ന് രാജ്യം ഒന്നാകെ ആഗ്രഹിക്കുന്നു: റോബര്‍ട്ട് വാധ്ര

വേർപിരിഞ്ഞെന്ന് വാർത്തകൾ; ഷൈനിനെ ചുംബിക്കുന്ന ചിത്രവുമായി തനൂജയുടെ മറുപടി

രണ്ടാം സ്ഥാനത്ത് ആരായിരിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല, പോളിങ് കുറഞ്ഞത് ബിജെപിക്കു ദോഷം: ശശി തരൂര്‍