ചലച്ചിത്രം

ഖാലിദ് റഹ്മാന്റെ ലവ് കേരളത്തിലെ തിയറ്ററുകളിലേക്കും, റിലീസ് തിയതി പ്രഖ്യാപിച്ചു

സമകാലിക മലയാളം ഡെസ്ക്

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ലവ് കേരളത്തിലെ തിയറ്ററുകളിലേക്ക്. ജനുവരി 29 നാണ് ചിത്രം റിലീസിന് എത്തുന്നത്. ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോക്ക്ഡൗണിന് ഇടയിലാണ് ചിത്രം ഷൂട്ട് ചെയ്തത്. 

തുടർന്ന് ​ഗൾഫ് രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്തിരുന്നു. കേരളത്തിലെ തിയറ്ററുകൾ തുറന്നതോടെയാണ് ചിത്രം റിലീസിന് എത്തുന്നത്.  അനുരാഗകരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണിത്. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. 

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു ഫ്ളാറ്റിനുള്ളിലെ ഭാര്യാ-ഭര്‍ത്താക്കന്‍മാരുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്. ത്രില്ലർ സ്വഭാ​വത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ജോണി ആന്റണി, ഗോകുലന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ചര്‍മ്മം കറുത്തു കരിവാളിച്ചോ? ടാൻ ഒഴിവാക്കാൻ പറ്റിയ ഐറ്റം അടുക്കളയിലുണ്ട്, അറിഞ്ഞിരിക്കാം ഉരുളക്കിഴങ്ങിന്റെ ​ഗുണങ്ങൾ

കാനഡയിലെ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് പുതിയ ചട്ടങ്ങള്‍