ചലച്ചിത്രം

ജാഫർ ഇടുക്കിയുടെ 25ാം വിവാഹ വാർഷികാഘോഷം സിനിമ സെറ്റിൽ, ഭാര്യക്ക് സ്നേഹചുംബനം നൽകി താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടൻ ജാഫർ ഇടുക്കിയുടെ 25ാം വിവാഹവാർഷികം ആഘോഷമാക്കി ​ഗാന്ധി സ്ക്വയർ സിനിമയുടെ അണിയറപ്രവർത്തകർ. സിനിമ സെറ്റിൽ എത്തിയ ഭാര്യ സിമിക്കൊപ്പമാണ് ജാഫർ ഇടുക്കി ദാമ്പത്യജീവിതത്തിന്റെ കാൽനൂറ്റാണ്ട് ആഘോഷിച്ചത്. 

നടൻ ജയസൂര്യ, സംവിധായകൻ നാദിർഷ തുടങ്ങിയ ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് താരത്തിനായി സർപ്രൈസ് ആഘോഷം ഒരുക്കിയത്. ഇരുവരുടേയും ഫോട്ടോ പ്രിന്റ് ചെയ്ത കേക്ക് മുറിച്ചായിരുന്നു ആഘോഷം. മകൻ മുഹമ്മദ്‌ അൻസാഫും സെറ്റിൽ എത്തിയിരുന്നു. ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങൾ ഇവിടെ വച്ച് ആഘോഷിക്കാനായതിൽ സന്തോഷമുണ്ടെന്ന് ജാഫർ ഇടുക്കി പറയുന്നു. ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്. 

ജയസൂര്യയെ നായകനാക്കി നാദിർഷ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പാലായിൽ പുരോഗമിക്കുകയാണ്. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. സലിം കുമാറും ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. സുരേഷ് വാര്യനാടാണ് തിരക്കഥ ഒരുക്കുന്നത്. ചലച്ചിത്ര താരം അരുൺ നാരായണിന്റെ പ്രൊഡക്‌ഷൻ ഹൗസാണ് നിർമാണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കൈപിടിച്ച് നല്‍കി ജയറാം, കണ്ണുനിറഞ്ഞ് പാര്‍വതിയും കാളിദാസും; മാളവിക വിവാഹിതയായി

അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍സ്, വിജയശില്‍പ്പിയായി ഭുവനേശ്വര്‍; രാജസ്ഥാനെ തോല്‍പ്പിച്ച് ഹൈദരാബാദ്

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ