ചലച്ചിത്രം

ഭയം നിറച്ച് മമ്മൂട്ടിയുടെ പ്രീസ്റ്റ്, ടീസർ വൈറൽ

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ ടീസർ പുറത്ത്. നവാഗതനായ ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഞ്ജു വാര്യരും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. നി​ഗൂഡത നിറക്കുന്ന ടീസറുമായാണ് അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത്. ചിത്രത്തിൽ വൈദികന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്. 

ഹൊറർ ത്രില്ലറായാണ് ദി പ്രീസ്റ്റ് എത്തുന്നത്. ആന്റോ ജോസഫും ബി. ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഷൂട്ടിങ് ആരംഭിച്ച ചിത്രം കോവിഡ് പ്രതിസന്ധികളെ തുടർന്ന് പകുതിയിൽ നിർത്തിവയ്ക്കേണ്ടതായി വന്നു. തുടർന്ന് കഴിഞ്ഞ മാസമാണ് ചിത്രീകരണം പൂർത്തിയായത്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

കൈതി ഫെയിം ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍,ജഗദീഷ്, എന്നിവരും പ്രീസ്റ്റിലുണ്ട്.  ജോഫിന്റെ കഥക്ക് ദീപു പ്രദീപും ശ്യാം മേനോനുമാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം വൈകാതെ തിയറ്ററിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ