ചലച്ചിത്രം

മാസ്റ്ററിന്റെ എച്ച്ഡി പതിപ്പ് ചോർന്നു; വ്യാജൻ തമിഴ് റോക്കേഴ്സ് അടക്കമുള്ള പൈറസി സൈറ്റുകളിൽ 

സമകാലിക മലയാളം ഡെസ്ക്

തിയറ്ററിൽ എത്തിയതിന് പിന്നാലെ വിജയ് ചിത്രം മാസ്റ്റർ ചോർന്നു. എച്ച്ഡി പതിപ്പാണ് പ്രചരിക്കുന്നത്. തമിഴ്‌ റോക്കേഴ്‌സ് അടക്കമുള്ള പൈറസി ‌സൈറ്റുകളിലാണ് വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് ചെയ്തതിന് പിന്നാലെയാണ് വ്യാജൻ സൈറ്റുകളിൽ എത്തി തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

മാസ്റ്റർ റിലീസ് ചെയ്യുന്നതിന് തൊട്ടുമുൻപുള്ള ദിവസം സിനിമയിലെ ഏതാനും രം​ഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ചോര്‍ന്നിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലാവുകയും ചെയ്തു. ഏകദേശം ഒരു മണിക്കൂറോളം ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പുറത്തായത്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തന്നെയാണ് ചോർന്ന വിവരം ആരാധകരെ അറിയിച്ചത്. 

വിജയ്ക്കൊപ്പം  വിജയ് സേതുപതിയും ഒന്നിക്കുന്ന ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും നിരവധി പേരാണ് ചിത്രം കാണാനായി തിയറ്ററിൽ എത്തുന്നത്. എന്നാൽ പൈറസി ഭീഷണി നിലനിൽക്കുന്നത് സിനിമയ്ക്ക് തിരിച്ചടിയാകുന്നുണ്ട്. സിനിമകള്‍ പ്രചരിപ്പിക്കുന്ന സൈറ്റുകളെ കണ്ടെത്തി നിര്‍ജീവിമാക്കുന്നുണ്ടെങ്കിലും പുതിയവ അതേ പോലെ പ്രത്യക്ഷപ്പെടുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം