ചലച്ചിത്രം

'ഇങ്ങനെ സഹായം ചോദിച്ച് പോസ്റ്റിടാൻ നല്ല തൊലിക്കട്ടി വേണം'; ആക്ഷേപിച്ച് കമന്റ് ചെയ്തയാൾക്ക് മീനാക്ഷിയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ ദിവസമാണ് ബാലതാരം മീനാക്ഷി ഒരു കുഞ്ഞിന്റെ ചികിത്സക്കായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് പോസ്റ്റിട്ടത്. സിനിമാമേഖലയിൽ ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ജീവനക്കാരന്റെ കുഞ്ഞിനുവേണ്ടായാണ് താരം സഹായം അഭ്യർത്ഥിച്ചത്. തുടർന്ന് നിരവധി പേരാണ് സഹായവുമായി രം​ഗത്തെത്തിയത്. അതിനിടെ ചിലർ മീനാക്ഷിയെ ആക്ഷേപിച്ചുകൊണ്ട് കമന്റുകളിട്ടു. അത്തരത്തിൽ ഒരാൾക്ക് മീനാക്ഷി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

ജനങ്ങളോട് സഹായം അഭ്യർത്ഥിക്കാനുള്ള തൊലിക്കട്ടി അപാരമാണ് എന്നായിരുന്നു ഒരാളുടെ കമന്റ്. ‘കോടികൾ പ്രതിഫലം പറ്റുന്നവർ നിറഞ്ഞു വിലസുന്ന സിനിമാ മേഖലയിൽ ഉള്ളവർ വിചാരിച്ചാൽ പോരെ? അതോ മലയാളികൾ ചാരിറ്റിയിലൂടെ മാത്രം ചികിത്സിക്കുകയൊള്ളുയെന്നുണ്ടോ? ജനങ്ങളുടെ മുന്നിൽ ഇങ്ങനെ പോസ്റ്റിടാൻ അത്യാവശ്യത്തിലധികം തൊലിക്കട്ടി വേണം?’.

ഇതിന് അതേ നാണയത്തിൽ തന്നെയാണ് മീനാക്ഷി മറുപടി നൽകിയത്. ‘അങ്കിളേ, എന്നെ കൊണ്ട് കഴിയുന്ന ഒരു കുഞ്ഞു സഹായമാണെങ്കിലും ഞാൻ ചെയ്തിട്ടുണ്ട്..വലിയ വലിയ സിനിമക്കാരുടെ മുൻപിലൊക്കെ എത്തിക്കാൻ കാത്തിരുന്നാൽ സമയം കടന്ന് പോകുമെന്ന് ഉള്ളതു കൊണ്ടാണ് ഇങ്ങനെയൊരു പോസ്റ്റിട്ടത്..അങ്കിളിനു പറ്റുമെങ്കിൽ മാത്രം സഹായിച്ചാൽ മതി. ഇങ്ങനെയൊരു സാഹചര്യത്തിൽ ഇത് പോലെയൊരു കമന്റിടാൻ കഴിഞ്ഞെങ്കിൽ അങ്കിളിന്റെ തൊലിക്കട്ടിയും മോശമാണെന്നു ഞാൻ കരുതുന്നില്ല.’- മീനാക്ഷി തിരിച്ചടിച്ചു.

കുട്ടിത്താരത്തിന് പിന്തുണയുമായി നിരവധി പേരാണ് എത്തിയത്. അതിനിടെ കുഞ്ഞിന്റെ ചികിത്സയ്ക്ക് ആവശ്യമായ പണമായെന്ന് വ്യക്തമാക്കിക്കൊണ്ട് മീനാക്ഷി കുറിപ്പിട്ടു. ഞാനൊരു കുഞ്ഞിൻ്റെ ചികിത്സയുടെ കാര്യം ശ്രദ്ധയിൽ പെടുത്തിയിരുന്നു.. ആവശ്യമുള്ള പൈസ ആയിട്ടുണ്ട് എന്നാണ് ബന്ധപ്പെട്ടവരിൽ നിന്നും അറിയാൻ കഴിഞ്ഞത്.. അതു കൊണ്ട് ഞാൻ പറഞ്ഞത് പ്രകാരം.., ഇനി പൈസ അയക്കേണ്ടതില്ല ... ( അത് കൊണ്ട് കൂടി മുൻ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു ) ഈ കാര്യത്തിൽ ഒത്തു ചേർന്ന എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ നന്ദി ...കുഞ്ഞ് ഇപ്പഴും ചികിത്സയിൽ തന്നെയാണ് ടെസ്റ്റുകളും മറ്റും നടക്കുന്നു.. കാര്യമായ വിത്യാസങ്ങളൊന്നുമില്ല എന്നു പറയേണ്ടിരിക്കുന്നു... എല്ലാവരും പ്രാർത്ഥിക്കുമല്ലോ- താരം കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്

സുരേഷ് റെയ്‌നയുടെ ബന്ധു വാഹനാപകടത്തില്‍ മരിച്ചു