ചലച്ചിത്രം

മൂന്ന് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 50 കോടി; ഇനി കാത്തിരിപ്പ് ഹിന്ദി മാസ്റ്ററിനായി

സമകാലിക മലയാളം ഡെസ്ക്


രു വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവിലാണ് വിജയ് നായകനായി എത്തുന്ന മാസ്റ്റര്‍ റിലീസിന് എത്തിയത്. തെന്നിന്ത്യയില്‍ തിയറ്റര്‍ തുറന്നതിന് ശേഷമുള്ള ആദ്യ ചിത്രമായാണ് മാസ്റ്റര്‍ തിയറ്ററില്‍ എത്തിയത്. ആരാധകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആദ്യ മൂന്ന് ദിവസത്തിനുള്ളില്‍ തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 50 കോടിയില്‍ അധികം രൂപ മാസ്റ്റര്‍ കളക്റ്റ് ചെയ്‌തെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ട്രേഡ് അനലിസ്റ്റ് കൗഷിക് എല്‍എം ആണ് ഇതു സംബന്ധിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് തമിഴ്‌നാട്ടില്‍ നിന്ന് 55 കോടിക്ക് അടുത്ത് നേടിയെന്നാണ് അദ്ദേഹം കുറിക്കുന്നത്. കോവിഡ് പ്രതിസന്ധിക്കിടയിലും ചിത്രത്തിന് ഇത്ര വലിയ ഓപ്പണിങ് ലഭിച്ചതിനെ വളരെ പ്രതീക്ഷയോടെയാണ് സിനിമലോകം കാണുന്നത്. സിനിമമേഖലയുടെ തിരിച്ചുവരവായാണ് പലരും ഇതിനെ വിലയിരുത്തുന്നത്. 

അതിനിടെ മാസ്റ്ററിന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് വാര്‍ത്ത പുറത്തുവിട്ടത്. എന്‍ഡിമോള്‍ ഷൈന്‍ ഇന്ത്യ, സിനെ1 സ്റ്റുഡിയോസ്, 7 സ്‌ക്രീന്‍ എന്നിവരാണ് ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയത്. ഹിന്ദി റീമേക്കില്‍ ആരൊക്കെ അഭിനയിക്കും എന്ന വിവരം വൈകാതെ പുറത്തുവിടുമെന്നും തരണ്‍ വ്യക്തമാക്കി. 

വിജയ്‌യും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം ലോകേഷ് കനകരാജാണ് സംവിധാനം ചെയ്യുന്നത്. മികച്ച അഭിപ്രായമാണ് ചിത്രത്തെക്കുറിച്ച് പുറത്തുവരുന്നത്. ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്തും ചിത്രം പുറത്തിറക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

ബോഡി ഷെയിമിങ് കമന്റുകൾ ചെയ്‌ത് തന്നെ വേദനിപ്പിക്കരുത്; അസുഖബാധിതയെന്ന് നടി അന്ന രാജൻ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

ടി20 ലോകകപ്പ്: ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളും

സൂപ്പർഫാസ്റ്റ് കഴിപ്പ് വേണ്ട, പയ്യെ തിന്നാല്‍ ആരോ​ഗ്യം നീണ്ടകാലം നിൽക്കും