ചലച്ചിത്രം

'കാണാൻ കൊള്ളാത്തതു കൊണ്ട് എന്നെ പടത്തിൽ എടുക്കുന്നില്ലെന്ന് പറഞ്ഞു, സെക്കൻഡ് ഷോയിൽ അഭിനയിച്ചത് അവരോട് വാശിതീർക്കാൻ; ഗൗതമി

സമകാലിക മലയാളം ഡെസ്ക്

ദുൽഖർ സൽമാന്റെ നായികയായി എത്തി മലയാളികളുടെ മനസു കവർന്ന നായികയാണ് ​ഗൗതമി. പിന്നീട് ഫഹദ് ഫാസിലിനൊപ്പമുള്ള ഡയമണ്ട് നെക്ലസിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ സിനിമയോടുള്ള താൽപ്പര്യം കൊണ്ടല്ല അഭിനയത്തിലേക്ക് എത്തിയത് എന്നാണ് താരം പറയുന്നത്. ചിലരോടുള്ള വാശി തീർക്കാനായിരുന്നു താരത്തിന്റെ അരങ്ങേറ്റം. ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിലാണ് താരം തന്റെ സിനിമ അരങ്ങേറ്റത്തെക്കുറിച്ച് പറഞ്ഞത്.

'2011 ലായിരുന്നു ആ ഓഡിഷൻ നടന്നത്. പുതിയ ഡയറക്ടറുടെ സിനിമയായിരുന്നു. വലിയ താരങ്ങളൊക്കെയുണ്ടെന്നാണ് പറഞ്ഞത്. അവര്‍ എന്റെ കുറേ ഫോട്ടോസൊക്കെ എടുത്തു. മൂന്നാല് ആഴ്ചകള്‍ക്ക് ശേഷം അതില്‍ വര്‍ക്ക് ചെയ്യുന്നൊരു ചേട്ടന്‍ എന്നോട് പറഞ്ഞു, എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. പക്ഷേ എന്നെ കാണാന്‍ കൊള്ളില്ലാത്തത് കൊണ്ട് അവരെന്നെ ആ പടത്തില്‍ എടുക്കുന്നില്ലെന്നാണെന്നോ എന്തോ ആണ് കേട്ടതെന്ന്. അതെനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പിന്നെയെനിക്ക് വാശിയായിരുന്നു. ആ  സമയത്ത് എന്റെ കസിന്റെ സുഹൃത്ത് സെക്കന്‍ഡ് ഷോ എന്നൊരു സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറാണെന്ന് അറിഞ്ഞു. അവരും ഓഡിഷന്‍ നടത്തുന്നുണ്ടായിരുന്നു. ഫോട്ടോ അയച്ച് കൊടുത്തപ്പോള്‍ ഇഷ്ടപ്പെട്ട് അവർ ഓഡിഷന് വിളിച്ചു. ആ വാശിപ്പുറത്താണ് ഞാന്‍ സെക്കന്‍ഡ് ഷോ യില്‍ അഭിനയിക്കുന്നത്''- ​ഗൗതമി പറഞ്ഞു.

ആ സംഭവം നടന്ന ഒരു മാസത്തിന് ശേഷമാണ് സെക്കൻഡ് ഷോയിലെ നായികയായി തന്നെ പ്രഖ്യാപിക്കുന്നത്. അതോടെ തന്റെ വാശിയും പോയെന്നും താരം കൂട്ടിച്ചേർത്തു. ഇപ്പോൾ സംവിധാന രം​ഗത്തേക്ക് ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. വൃത്തം എന്ന ചിത്രത്തിലൂടെയാണ് താരം സംവിധായികയായി അരങ്ങേറുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്, പൊട്ടലില്ലാത്ത കൈയില്‍ കമ്പിയിട്ടു