ചലച്ചിത്രം

ഇൻ റ്റു ദി ഡാർക്ക്നെസിന് സുവർണമയൂരം; ഷൂവോൺ ലിയോ മികച്ച നടൻ, സോഫിയ സ്റ്റവേ നടി 

സമകാലിക മലയാളം ഡെസ്ക്

പനജി: ​ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ മയൂരം നേടി. ആൻഡേൻ റഫേനാണ് ചിത്രത്തിന്റെ സംവിധായകൻ. 

മികച്ച സംവിധായകനുള്ള രജതമയൂരം പുരസ്‌കാരം ദി സൈലന്റ് ഫോറസ്റ്റ് എന്ന തായ്‌വാനീസ് ചിത്രത്തിലൂടെ കോ ചെൻ നിയെൻ സ്വന്തമാക്കി. അതേ ചിത്രത്തിലെ അഭിനയത്തിന് ഷൂവോൺ ലിയോ മികച്ച നടനുള്ള പുരസ്‌കാരം നേടി. ഐ നെവർ  ക്രൈ എന്ന ചിത്രത്തിലെ അഭിനയത്തിന് സോഫിയ സ്റ്റവേയാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. മികച്ച നവാഗത സംവിധായകൻ വാലന്റീനേ എന്ന ബ്രസീലിയൻ ചിത്രത്തിലൂടെ കാസിനോ പെരേര സ്വന്തമാക്കി.  

ക്രിപാൽ കലിത സംവിധാനം ചെയ്ത ബ്രിഡ്ജ്, കാമൻ കാലെ സംവിധാനം ചെയ്ത ബൾ​ഗേറിയൻ ചിത്രം ഫെബ്രുവരി എന്നീ ചിത്രങ്ങൾ പ്രത്യേക ജൂറി പരാമർശം നേടി. എസിഎഫ്ടി യുനെസ്‌കോ ഗാന്ധി പുരസ്‌കാരം പാലസ്തീൻ സംവിധായകൻ അമീൻ നയേഫ ഒരുക്കിയ 200 മീറ്റേഴ്‌സ് എന്ന ചിത്രത്തിന് ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

സിപിഐ നേതാവ് അതുല്‍ കുമാര്‍ അഞ്ജാന്‍ അന്തരിച്ചു

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി