ചലച്ചിത്രം

'17 അല്ല 100 കോടി മുടക്കിയാലും എനിക്ക് മമ്മുക്ക രാശിയാണ്'; ജോബി ജോർജ്

സമകാലിക മലയാളം ഡെസ്ക്

ഴിഞ്ഞ വർഷം ഇറങ്ങിയ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായിരുന്നു ഷൈലോക്ക്. ചിത്രത്തിന്റെ ഒന്നാം വാർഷികത്തിൽ നിർമാതാവ് ജോബി ജോർജ് കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മമ്മൂക്ക തനിക്കും ​ഗുഡ് വില്ലിനും രാശിയാണ് എന്നാണ് അദ്ദേഹം പറയുന്നത്. ഷൈലോക്കിന്റെ നിർമാതാവായി താൻ എത്തിയത് എങ്ങനെയെന്നും ജോബി വ്യക്തമാക്കുന്നുണ്ട്. 

2020 ജനുവരി 23 നാണ് ഷൈലോക്ക് തിയറ്ററിൽ എത്തിയത്. ആദ്യത്തെ രണ്ട് വാരം കൊണ്ട് ബോക്സ് ഓഫീസില്‍ 50 കോടി ക്ലബ്ബില്‍ എത്തിയ വിവരം നിര്‍മ്മാതാക്കള്‍ അറിയിച്ചിരുന്നു. നേരത്തെ മമ്മൂട്ടി നായകനായ 'കസബ', 'അബ്രഹാമിന്‍റെ സന്തതികള്‍' എന്നീ ചിത്രങ്ങളും ജോബി ജോര്‍ജിന്‍റെ ഗുഡ്‍വില്‍ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സ് നിര്‍മ്മിച്ചിട്ടുണ്ട്.

ജോബി ജോർജിന്റെ വാക്കുകൾ

മമ്മൂക്കയും ഞാനും ഒരു യാത്ര കഴിഞ്ഞുവന്ന ദിനം വൈകുന്നേരം എന്‍റെ തൊഴിലുമായി ബന്ധപെട്ട് അജയ് വിളിച്ചു. അതിനിടയിൽ ഒരു കാര്യം കൂടി. "മുൻപ് ചെയ്യാമെന്നേറ്റ പ്രൊഡ്യൂസർ ബജറ്റ് കൂടുതലായതിനാൽ മാറി, എന്‍റെ സിനിമ ചെയ്യാമോ?"  യെസ് ആയിരുന്നു ഉത്തരം, കാരണം നായകൻ മമ്മൂക്കയാണ്. പിന്നെ നടന്നത് ചരിത്രം. 17.80 കോടി ആണ് തിയറ്ററിൽ എത്തിയതുവരെ ഷൈലോക്കിന് ചിലവായത്. 17 അല്ല 100 കോടി മുടക്കിയാലും എനിക്കും ഗുഡ്‍വില്ലിനും മമ്മുക്ക രാശിയാണ്. അതുകൊണ്ട് ഞാൻ ധൈര്യമായി പറയും ബോസ് ഡാ, മാസ് ഡാ.. നമ്മ തലൈവാർടാ.. ഇത്‌ പറയാൻ അവസരമൊരുക്കിയ ദൈവത്തിനും കേരളത്തിലെ സിനിമാ പ്രേക്ഷകർക്കും, അജയ്, മറ്റെല്ലാവര്‍ക്കും നന്ദി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍

സ്വിം സ്യൂട്ടില്‍ മോഡലുകള്‍: ലോകത്തെ ഞെട്ടിച്ച് സൗദി

തിരുവനന്തപുരത്ത് ഖനനത്തിനും മലയോര മേഖലയിലേക്കുള്ള യാത്രയ്ക്കും നിരോധനം; പത്തനംതിട്ടയില്‍ രാത്രിയാത്രയ്ക്ക് വിലക്ക്