ചലച്ചിത്രം

'ഇത് സുരക്ഷിതമാണ്, മടിച്ചു നിൽക്കരുത്'; കോവിഡ് വാക്സിൻ സ്വീകരിച്ച ശേഷം രാം ചരണിന്റെ ഭാര്യ

സമകാലിക മലയാളം ഡെസ്ക്


കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ അനുഭവം പങ്കുവെച്ച് തെലുങ്ക് നടൻ രാം ചരണിന്റെ ഭാര്യ ഉപാസന കാമിനേനി. വാക്സിൻ സുരക്ഷിതമാണെന്നും ആരും മടിച്ചു നിൽക്കരുത് എന്നുമാണ് ഉപാസന സോഷ്യൽ മീഡിയയിൽ കുറിച്ചത്. അപ്പോളോ ലൈഫ് ചെയര്‍മാൻ കൂടിയാണ് ഉപാസന. വാക്സിൻ സ്വീകരിക്കുന്നതിന്റെ ചിത്രങ്ങളും പങ്കുവെച്ചു. 

വാക്സീൻ സ്വീകരിച്ചതിൽ അഭിമാനം തോന്നുകയാണ്. 2020 നമുക്ക് വരുത്തിവെച്ച വലിയ ആഘാതത്തെ മറികടക്കാൻ ഉതകുന്ന മുന്നേറ്റമാണിത്. കൊവിഡിനെതിരേയുള്ള പോരാട്ടത്തിൽ മുൻനിരയിൽ പ്രവർത്തിക്കുന്നവർക്ക് വാക്സിൻ എടുക്കാൻ മുന്നോട്ട് വരാൻ ഞാനൊരു പ്രോത്സാഹനമാവുകയാണ്. ദയവായി മടിച്ച് നിൽക്കരുത്. ഇത് തീർത്തും സുരക്ഷിതമാണ്. മികച്ച പ്രവർത്തനമാണ് നമ്മുടെ സർക്കാർ കാഴ്ച വയ്ക്കുന്നത്. രാജ്യം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരേ പോരാടണം. ഞാൻ പ്രായോ​ഗികമായി ആശുപത്രിയിലാണ് താമസിക്കുന്നത്. ഇത് ഇപ്പോൾ എന്റെ ക്ഷേത്രമാണ്. സുരക്ഷിതരായിരിക്കാം രാജ്യത്തെ സഹായിക്കാം.- ഉപോസന കുറിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്