ചലച്ചിത്രം

'പാഠപുസ്തകങ്ങളില്‍ ആവശ്യമില്ലാത്തവ മാത്രം'; ഗോഡ്‌സെയെ അനുകൂലിച്ച് കങ്കണ

സമകാലിക മലയാളം ഡെസ്ക്


മുംബൈ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിന്റെ കൊലയാളിയായ നാഥുറാം വിനായക് ഗോഡ്‌സെയെ അനുകൂലിച്ച് നടി കങ്കണ റണാവത്ത്. എല്ലാ കഥകള്‍ക്കും മൂന്ന് വശങ്ങള്‍ കാണുമെന്ന് പറഞ്ഞാണ് ട്വീറ്റ്.  

'ഏതൊരു കഥയ്ക്കും മൂന്നു വശങ്ങള്‍ ഉണ്ട്. നിന്റേത്, എന്റേത്, പിന്നെ സത്യവും. നല്ല ഒരു കഥാകാരന്‍ ഒരിക്കലും ഒരു ചായ്വ് കാണിക്കുകയോ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ ശ്രമിക്കുകയോ ഇല്ല. അതുകൊണ്ടാണ് നമ്മുടെ പാഠപുസ്തകങ്ങള്‍ മോശമാവുന്നത്. അതില്‍ മുഴുവന്‍ ആവശ്യമില്ലാത്ത വിശദീകരണങ്ങള്‍ മാത്രം' നാഥുറാം ഗോഡ്‌സെ എന്ന ഹാഷ്ടാഗോടെ കങ്കണ കുറിച്ചു. ഗോഡ്‌സെയുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു താരത്തിന്റെ ട്വീറ്റ്. 

ട്വീറ്റിന് പിന്നാലെ കങ്കണയ്‌ക്കെതിരെ വലിയ പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയരുന്നത്. നിരവധി ആളുകളാണ് നടപടിയെ അപലപിച്ചത്. അടുത്തിടെയായി കടുത്ത സംഘപരിവാര്‍ നിലപാട് സ്വീകരിക്കുന്ന കങ്കണ, കര്‍ഷക പ്രക്ഷോഭത്തെയും പൗരത്വ പ്രക്ഷോഭത്തേയും അധിക്ഷേപിച്ച് രംഗത്തുവന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ