ചലച്ചിത്രം

'അഭിനന്ദിച്ചുകൊണ്ട് മെസേജുകൾ വന്നു, എന്നെയും പുതിയ ഡിജിപിയേയും ചേർത്തുവച്ച് ട്രോളുകൾ'; ത്രില്ലടിച്ച് ചെമ്പിൽ അശോകൻ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; മുൻ ഡിജിപി ലോക്നാഥ് ബെ​ഹറയുടെ മുഖസാദൃശ്യം കൊണ്ട് ഹിറ്റായ നടനാണ് പാഷാണം ഷാജി. ബെഹ്റ സ്ഥാനം ഒഴിഞ്ഞതോടെ പുതിയ പൊലീസ് മേധാവിയായി അനിൽ കാന്ത് നിയമിതനായി. പുതിയ ഡിജിപിയുടെ രൂപസാദൃശ്യത്തിലും മലയാളത്തിൽ ഒരു നടനുണ്ട്. നിരവധി വേഷങ്ങളിലൂടെ ശ്രദ്ധേയനായ ചെമ്പിൽ അശോകനാണ് അപ്രതീക്ഷിതമായി എത്തിയ ആശംസകളിൽ അമ്പരന്നിരിക്കുന്നത്. 

പൊലീസ് മേധാവിയായി അനിൽ കാന്തിനെ നിയമിച്ചെന്ന വാർത്തകൾ വന്നതിനു പിന്നാലെ രാവിലെ 11 മണി മുതൽ അശോകന്റെ ഫോണിലേക്ക് നിരവധി കോളുകളാണ് എത്തിയത്. ആശംസകൾ അറിയിച്ചുകൊണ്ടുള്ള സന്ദേശങ്ങൾ വരെ തനിക്കു ലഭിച്ചെന്നാണ് താരം പറയുന്നത്. കൂടാതെ പുതിയ ഡിജിപിയുടെ  ചിത്രവും അശോകന്റെ ചിത്രവും ചേർത്തുവെച്ചുകൊണ്ടുള്ള ട്രോളുകളും സോഷ്യൽ മീഡിയയിൽ വൈറലായി. തന്റെ സു​ഹൃത്താണ് ഈ ട്രോൾ കാണിച്ചു തന്നത് എന്നാണ് അശോകൻ പറയുന്നത്. 

എന്തായാലും തന്റെ മുഖഛായയുള്ള പുതിയ പൊലീസ് മേധാവിയെ കാണാനായി കാത്തിരിക്കുകയാണ് അദ്ദേഹം. 'പുതിയ പൊലീസ് മേധാവിയെ കാണണമെന്നുണ്ട്, പക്ഷേ സാധ്യമാകുമോ എന്ന് അറിയില്ല. ചില സിനിമകളിൽ ഞാൻ പൊലീസുകാരനായി അഭിനയിച്ചിട്ടുണ്ട്, ഐപിഎസ് ഓഫിസറുടെ റോളു ചെയ്യാനായി കാത്തിരിക്കുകയാണ്'- അശോകൻ കൂട്ടിച്ചേർത്തു. 

2016 ൽ ബെഹറ അധികാരമേറ്റതിനു പിന്നാലെ തന്നെ നടൻ പാഷാണം ഷാജിയുമായുള്ള മുഖസാദൃശ്യം വാർത്തകളിൽ നിറഞ്ഞിരുന്നു. അതിനുപിന്നാലെ ഇരുവരും ഒരു ഇന്റർവ്യൂവിനായി ഒന്നിച്ചിരുന്നു. അതുപോലെ തനിക്കും സംഭവിക്കുമോ എന്ന് അറിയില്ലെന്നും എന്നാൽ അങ്ങനെയുണ്ടായാൽ ഉറപ്പായും ആസ്വദിക്കും എന്നുമാണ് അശോകൻ പറഞ്ഞത്. 60 വയസുകാരനായ അശോകൻ 2009ലാണ് സിനിമയിലേക്ക് വരുന്നത്. ഇതിനോടകം 50ഓളം സിനിമകളിലും അഭിനയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

പശ്ചിമ ഘട്ട മലനിരകളിലെ കാഴ്ചകള്‍ ആസ്വദിക്കാം; പുനലൂര്‍- ചെങ്കോട്ട പാതയിലെ പ്രത്യേക എസി ട്രെയിന്‍ ഇന്നുമുതല്‍ - വീഡിയോ

'മലയാളം സംസാരിക്കുന്ന മെലിഞ്ഞ ആള്‍, ഒച്ചവെച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണി'; കാസര്‍കോട് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്കായി തിരച്ചില്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്