ചലച്ചിത്രം

'ഷെർനി മലയാളത്തിന് പറ്റിയ സിനിമ, സംവിധാനം ചെയ്തൂടെ?', പൃഥ്വിരാജിനെ വിഡിയോ കോൾ ചെയ്ത് വിദ്യാ ബാലൻ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡിലെ താരസുന്ദരിയാണ് വിദ്യാ ബാലൻ. മലയാളിയാണെങ്കിലും താരം മലയാളത്തിൽ സജീവമല്ല. പൃഥ്വിരാജ് നായകനായി എത്തിയ ഉറുമിയിലാണ് വിദ്യ മലയാളത്തിൽ അഭിനയിച്ചത്. ഇപ്പോൾ വിദ്യാ ബാലനും പൃഥ്വിരാജും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്. ആമസോൺ പ്രൈമിലെ പുതിയ ചിത്രങ്ങളുടെ പ്രമോഷനു വേണ്ടി വിഡിയോ കോളിലൂടെയാണ് ഇരുവരും സംസാരിച്ചത്. 

വിദ്യാ ബാലൻ പ്രധാന വേഷത്തിലെത്തുന്ന ഷെർനിയും പൃഥ്വിരാജിന്റെ കോൾഡ് കേസുമാണ് റിലീസിന് എത്തിയിരിക്കുന്നത്. പുതിയ സിനിമകളെക്കുറിച്ച് മാത്രമല്ല ഉറുമിയിലെ നല്ല നാളുകളെക്കുറിച്ച് ഓർമിക്കാനും ഇരുവരും മറന്നില്ല. 

കേരളത്തിലെ ഒരു സുഹൃത്തിനോട് സംസാരിക്കാനുണ്ടെന്ന് പറഞ്ഞാണ് വിദ്യാബലൻ പൃഥ്വിവിനെ ഫോൺ ചെയ്യുന്നത്. എന്തുണ്ട് വിശേഷം വിദ്യാജിയെന്ന് ഹിന്ദിയിൽ പൃഥ്വിരാജ് ചോദിച്ചപ്പോൾ എനിക്ക് കുഴപ്പമൊന്നുമില്ല എന്ന് വിദ്യ മലയാളത്തില്‍ മറുപടി പറഞ്ഞു. എന്തു ചെയ്യുന്നു എന്ന വിദ്യയുടെ ചോദ്യത്തിന്, സിനിമകളുടെ തിരക്കിലാണ് എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി. ഉറുമിയുടെ ആ കാലത്തിൽ നിന്ന് ഒരു മാറ്റവുമില്ലല്ലേ എന്നായി വിദ്യ. അത് എത്ര മനോഹരമായ നാളുകളായിരുന്നു. ഞാൻ എപ്പോഴും ഓർക്കും മഴ നനഞ്ഞ് ചലനം ചലനം എന്ന പാട്ടു ഷൂട്ട് ചെയ്തത്. മാക്കം, ഭൂമി ഈ രണ്ട് കഥാപാത്രങ്ങളും ചെയ്തു.- പൃഥ്വിരാജ് പറഞ്ഞു.

ഏത് തരത്തിലുള്ള സിനിമയാണ് കോള്‍ഡ് കേസ് എന്ന് വിദ്യാ ബാലൻ ചോദിച്ചപ്പോള്‍ മിസ്റ്ററിയും ഇൻവെസ്റ്റി​ഗേഷനും ഹൊററുമെല്ലാം ചേർന്നതാണ് എന്നായിരുന്നു മറുപടി. സിനിമ കണ്ടിട്ടുവേണമല്ലേ ഏത് വിഭാ​ഗത്തിൽപ്പെട്ടതാണെന്നു കണ്ടുപിടിക്കാനെന്നും വിദ്യ പറയുന്നുണ്ട്. ഷെർനിയെക്കുറിച്ചുള്ള പൃഥ്വിവിന്റെ ചോദ്യത്തിന് മലയാളത്തിന് പറ്റിയ സിനിമയാണ് അതെന്നും ചിത്രം സംവിധാനം ചെയ്യണമെന്നും വിദ്യ പറഞ്ഞു. സിനിമ കണ്ടതിനു ശേഷം അതേക്കുറിച്ച തീരുമാനിക്കാമെന്നാണ് പൃഥ്വി പറഞ്ഞത്. നേരിട്ടു കാണാം എന്നു പറഞ്ഞുകൊണ്ടാണ് ഇരുവരും കോൾ അവസാനിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

3 ജില്ലകളിൽ ഉഷ്ണ തരം​ഗം; ഇടി മിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം