ചലച്ചിത്രം

'അമ്മയെ പിക്ക് ചെയ്യാൻവന്ന പൃഥ്വിയെ ഷൂട്ട് ചെയ്ത ജൂഡ് ആന്റണി', ഹിറ്റായി ട്രോൾ; മറുപടി

സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയിനിനേയും അന്ന ബെന്നിനേയും പ്രധാന കഥാപാത്രങ്ങളാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത സാറാസ് മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആമസോണ്‌‍ പ്രൈമിലൂടെ പ്രധർശനത്തിന് എത്തിയ ചിത്രം പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. ചിത്രത്തിൽ മല്ലിക സുകുമാരനും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതിനിടെ ചിത്രത്തിൽ പൃഥ്വിരാജിന്റെ സാന്നിധ്യം സംശയിച്ചുകൊണ്ട് ട്രോളന്മാരും രം​ഗത്തെത്തി. 

അന്നയുടെ കഥാപാത്രത്തോട് പിണങ്ങി കാറിൽ കയറിപ്പോകുന്ന മല്ലികയെ ചിത്രത്തിൽ കാണിക്കുന്നുണ്ട്. എന്നാൽ ആ കാറ്  ഓടിച്ചിരുന്നത് പൃഥ്വിരാജാണ് എന്നായിരുന്നു ഒരു വിഭാ​ഗത്തിന്റെ 'കണ്ടുപിടുത്തം'. ഇതിന്റെ ട്രോളും ഹിറ്റായി. അതിനു പിന്നാലെ ട്രോളന്മാർക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ജൂഡ്.  കാർ ഓടിക്കുന്നത് പൃഥ്വിരാജ് അല്ലെന്നാണ് അദ്ദേഹം പറയുന്നത്. 

മല്ലികാമ്മയെ ഞാൻ എന്റെ അമ്മയെപ്പോലെയാണ് കാണുന്നത്. അവരുടെ മകനെപ്പോലെയാണ് ഞാൻ എന്നു പറയാൻ അഭിമാനമുണ്ട്. അതുകൊണ്ട് രാജു എന്റെ സഹോദരനെപ്പോലെയാണ് എന്നാൽ ഈ കാണുന്നത് പൃഥ്വിരാജ് അല്ല- ജൂഡ് കുറിച്ചു. അതിനിടെ രസകരമായ നിരവധി കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. രാജുവാണെങ്കിൽ ലംബോർ​ഗിനിയിലായിരിക്കും വരിക എന്നാണ് ഒരു ആരാധകൻ കുറിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ