ചലച്ചിത്രം

'തലകറക്കവും ഓക്കാനവും വന്നു, എന്റെ വയറിനുള്ളിൽ കുഞ്ഞു ഹൃദയം മിടിക്കുന്നത് അറിഞ്ഞില്ല'; സൗഭാ​ഗ്യ വെങ്കിടേഷ്

സമകാലിക മലയാളം ഡെസ്ക്

കുഞ്ഞ് അതിഥിക്കായുള്ള കാത്തിരിപ്പിലാണ് സൗഭാ​ഗ്യ വെങ്കിടേഷും അർജുനും. നാലു മാസം ​ഗർഭിണിയാണെന്ന് കഴിഞ്ഞ ദിവസമാണ് താരം വ്യക്തമാക്കിയത്. ഇപ്പോൾ ​ഗർഭിണിയായ ആദ്യ ആഴ്ചയിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് താരം. ഒരു ഫോട്ടോഷൂട്ടിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് വളരെ ക്ഷീണം അനുഭവപ്പെടുന്നത്. എന്നാൽ തന്റെ വയറിനുള്ളിൽ കുഞ്ഞു ഹൃദയം മിടിക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് താരം പറയുന്നത്. തലചുറ്റലും ഓക്കാനവുമൊക്കെ അനുഭവപ്പെട്ടിട്ടും താൻ ചിരിച്ചുകൊണ്ട് ഷൂട്ടിങ് പൂർത്തിയാക്കുകയായിരുന്നു. ​ഗർഭത്തിന്റെ ആദ്യ ആഴ്ച തനിക്ക് എല്ലാ രീതിയിലും സർപ്രൈസ് ആയിരുന്നുവെന്നും താരം കുറിച്ചു. 

സൗഭാ​ഗ്യയുടെ കുറിപ്പ് വായിക്കാം

ഈ ദിവസത്തെ ഷൂട്ടിൽ എനിക്ക് വളരെയധികം ക്ഷീണം തോന്നിയിരുന്നു. അതുകൊണ്ട് കഴിയുന്നതും വേഗം വീട്ടിലേക്ക് പോയാൽ മതി എന്നായിരുന്നു. ഒന്നിച്ച് ഇത്ര ക്ഷീണവും അലസതയും മുൻപൊരിക്കലും എനിക്ക് തോന്നിയിട്ടില്ല. ഒരു കുഞ്ഞു ഹൃദയം എന്റെ വയറിനുള്ളിൽ മിടിക്കുന്നുണ്ടാവും എന്നു ചിന്തിക്കുക പോലുമുണ്ടായില്ല. എനിക്ക് തുടർച്ചയായി തലചുറ്റൽ അനുഭവപ്പെട്ടു. എങ്കിലും അത് മുഖത്തു തോന്നിക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഇതായിരുന്നു ഷൂട്ടിലെ അവസാന കോസ്റ്റ്യൂം. പക്ഷേ ഒരുപാട് ചിത്രങ്ങളെടുക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല. എനിക്ക് ചൂടും ഓക്കനവും അങ്ങനെ എന്തെല്ലാമോ അനുഭവപ്പെട്ടു. ഈ ചിത്രത്തിലെങ്കിലും ഞാൻ ചിരിച്ചു എന്നതിൽ സന്തോഷം. എങ്കിലും ഇത് എന്റെ പ്രിയപ്പെട്ട വസ്ത്രമാണ്!. മിക്കവാറും ഗർഭത്തിന്റെ ആദ്യ ആഴ്ച. അത് എല്ലാ രീതിയിലും എനിക്കൊരു സർപ്രൈസ് ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'