ചലച്ചിത്രം

വമ്പന്‍ നെയ്‌റോസ്റ്റും കയ്യില്‍ പിടിച്ച് മല്ലിക ഷരാവത്ത്, ലോസ് ആഞ്ചലസില്‍ ദോശ കിട്ടുമോയെന്ന് ആരാധകര്‍; വൈറല്‍

സമകാലിക മലയാളം ഡെസ്ക്

രു കാലത്ത് ബോളിവുഡ് പ്രേക്ഷകരുടെ ആവേശമായിരുന്നു മല്ലിക ഷരാവത്ത്. ഇപ്പോഴും സിനിമയില്‍ സജീവമാണെങ്കിലും ലോസ് ആഞ്ചല്‍സില്‍ ജീവിതം ചില്‍ ചെയ്യുകയാണ് മല്ലിക. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ ഒരു ദോശപ്പടമാണ് ആരാധക ശ്രദ്ധ നേടുന്നത്. 

വലിയ നെയ്‌റോസ്റ്റും കയ്യില്‍ പിടിച്ച് നില്‍ക്കുകയാണ് മല്ലിക. വാരാന്ത്യത്തിലെ ആഘോഷം എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഡെലീഷ്യസ് ഫുഡ്, വേഗന്‍ ഫുഡ്, ഈറ്റ് ക്ലീന്‍, ഹെല്‍ത്തി ഫുഡ് തുടങ്ങിയ ഹാഷ്ടാഗിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

എന്തായാലും ആരാധകരുടെ മനം കവരുകയാണ് വിഡിയോ. നിരവധി ആരാധകരാണ് കമന്റുമായി എത്തുന്നത്. ഏറ്റവും മികച്ച വേഗന്‍ ഫുഡ് എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. ലോസ് ആഞ്ചലസില്‍ ദോശ കിട്ടുമോ എന്നായിരുന്നു ചിലരുടെ സംശയം. എന്തൊരു വലിയ ദോശയാണെന്നാണ് ചില ആരാധകര്‍ അമ്പരപ്പിക്കുന്നത്. 2003ല്‍ ക്വാഷിഷിലാണ് മല്ലിക ആദ്യമായി അഭിനയിക്കുന്നത്. മര്‍ഡര്‍, പ്യാര്‍ കെ സൈൗഡ് ഇഫക്റ്റ് തുടങ്ങിയവ പ്രധാന ചിത്രങ്ങളാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആര് പറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല, ഹരിഹരനെ തള്ളി; വിവാദമാക്കുന്നത് രാഷ്ട്രീയലക്ഷ്യത്തോടെ: രമ

ഭേദഗതി ചെയ്യാനാണെങ്കില്‍ അന്നേ ചെയ്യാമായിരുന്നു, 10 വര്‍ഷമായി സംവരണത്തില്‍ തൊട്ടിട്ടുപോലുമില്ല: അമിത് ഷാ

അമ്മയ്‌ക്ക് വേണ്ടി ഒരു മകൾ നടത്തിയ പോരാട്ടം, അമേരിക്കയിൽ തുടങ്ങി ലോകം മുഴുവൻ ഏറ്റെടുത്തു; മാതൃദിനത്തിന്റെ തുടക്കം

ബിരുദ പ്രവേശനം: സിയുഇടി അഡ്മിറ്റ് കാര്‍ഡ് ഇന്ന്?, അറിയേണ്ടതെല്ലാം

പ്ലേ ഓഫ് ഉറപ്പിക്കാന്‍ രാജസ്ഥാന്‍; ചെന്നൈക്ക് നിര്‍ണായകം