ചലച്ചിത്രം

'ജീവിതത്തിൽ ഇതുവരെ ഇത്ര ഭക്ഷണം കഴിച്ചിട്ടില്ല', വണ്ണം വയ്ക്കാനായി ഇഷാനിയുടെ കഷ്ടപ്പാട്; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

മ്പൻ മേക്കോവറിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് നടി ഇഷാനി കൃഷ്ണ. മൂന്നു മാസംകൊണ്ട് പത്ത് കിലോയിൽ അധികമാണ് വണ്ണം കൂട്ടിയത്. 41 കിലോയിലായിരുന്ന 51 കിലോ ആയിട്ടാണ് കൂട്ടിയത്. കൃത്യമായ ഡയറ്റിലൂടെയും വർക്കൗട്ടിലൂടെയുമായിരുന്നു താരത്തിന്റെ മാറ്റം. ഇപ്പോൾ തന്റെ മേക്കോവർ രഹസ്യം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ചാരം. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് താരം വിശേഷം പങ്കുവെച്ചത്. 

ജിമ്മിൽ ചേർന്നതോടെയാണ് താരത്തിന് മാറ്റമുണ്ടാകുന്നത്. ട്രെയിനർ പറഞ്ഞതിന് അനുസരിച്ചുള്ള ഭക്ഷണമാണ് കഴിച്ചത്. സാധാരണ കഴിച്ചിരുന്നതിന്റെ ഇരട്ടി ഭക്ഷണമാണ് താൻ ഈ സമയം കഴിച്ചതെന്നും താരം വ്യക്തമാക്കി. 'അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല.’- ഇഷാനി പറഞ്ഞു. 

മൂന്ന് മാസ കാലയളവിൽ താൻ കഴിച്ച ഭക്ഷണവും വർക്കൗട്ട് രീതികളും വിശദമായി തന്നെ നടി വിഡിയോയിൽ പറയുന്നുണ്ട്. മാംസത്തിന് പ്രാധാന്യം നൽകി കൊണ്ടായിരുന്നു ഭക്ഷണം. രണ്ട് മാസത്തോളം കാര്യമായി മാംസം കഴിച്ചു. പിന്നീട് ശരീരഭാരം കൂടിയതിന് ശേഷം പച്ചക്കറിയിലേക്ക് മാറിയെന്നും ഇഷാനി കൂട്ടിച്ചേർത്തു. നമ്മുടെ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടത്. 30 ശതമാനം മാത്രമാണ് വർക്കൗട്ടിന് പ്രാധാന്യമുള്ളത്. തനിക്ക് നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ചും താരം മനസു തുറന്നു. 

‘ഭക്ഷണവും വർക്കൗട്ടും മാത്രം പോര, നമ്മുടെ മനസും നല്ലപോലെ തയാറെടുക്കണം. ജീവിതത്തിൽ കൃത്യമായ അച്ചടക്കം കൊണ്ടുവരാൻ ശ്രമിക്കണം. അങ്ങനെയാണെങ്കിൽ മാത്രമേ ഇതിൽ വിജയിക്കൂ. മെലിഞ്ഞ പെൺകുട്ടികളും ആൺകുട്ടികളും വിഡിയോ ഇപ്പോൾ കാണുന്നുണ്ടാകും. നിങ്ങളെല്ലാവരും ജീവിതത്തിൽ ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുമുണ്ടാകും. എന്റെ തന്നെ ചിത്രങ്ങൾക്കു താഴെ, ‘സാരിയിൽ തുണിചുറ്റിവച്ച പോലെ ഉണ്ട്, കമ്പ് പോലെ ഉണ്ട്’ എന്നൊക്കെയുള്ള കമന്റുകൾ വന്നിട്ടുണ്ട്. ആദ്യമൊക്കെ വിഷമമാകുമായിരുന്നു. അങ്ങനെയുള്ള കമന്റുകൾ കണ്ടിട്ടാണ് ശരീരഭാരം കൂട്ടണമെന്ന ആഗ്രഹം എന്റെ ഉള്ളിൽ ഉണ്ടായത് തന്നെ. എന്റെ ഫോട്ടോയ്ക്ക് എല്ലാവരും നല്ലതു പറഞ്ഞിരുന്നെങ്കിൽ ഞാൻ അങ്ങനെ തന്നെ ഇരുന്നേനെ. ഈ നെഗറ്റീവ് കമന്റുകളാണ് എനിക്ക് പ്രചോദനമായത്.’- ഇഷാനി കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍