ചലച്ചിത്രം

'18 വർഷങ്ങൾക്ക് ശേഷം അച്ഛൻ മകനായി എന്റെ വിരലുകൾ പിടിച്ചു'; ‌‌സന്തോഷവാർത്തയുമായി  ശിവകാർത്തികേയൻ 

സമകാലിക മലയാളം ഡെസ്ക്

ൺകുഞ്ഞ് പിറന്ന സന്തോഷം പങ്കുവച്ചിരിക്കുകയാണ് തമിഴ് നടൻ ശിവകാർത്തികേയൻ. വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട അച്ഛന്റെ ഫോട്ടോയ്ക്ക് മുന്നിൽ മകന്റെ കൈ പിടിച്ചിരിക്കുന്ന ചിത്രം പങ്കുവച്ചാണ് നടൻ സന്തോഷവാർത്ത അറിയിച്ചത്. 

"18 വർഷങ്ങൾക്ക് ശേഷം എന്റെ അച്ഛൻ എന്റെ മകനായി എന്റെ വിരലുകൾ പിടിച്ചിരിക്കുന്നു. എന്റെ വർഷങ്ങളായുള്ള  വേദനകൾ ഇല്ലാതാക്കാൻ എന്റെ ഭാര്യ ആരതി ധാരാളം വേദന സഹിച്ചു. കണ്ണുനീരോടെ അവളോട് നന്ദി പറയുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു," ശിവകാർത്തികേയൻ ട്വിറ്ററിൽ കുറിച്ചു.

2010ൽ വിവാഹിതരായ ശിവകാർത്തികേയനും ആരതിക്കും ആരാധന എന്ന മകൾ കൂടിയുണ്ട്. കനാ എന്ന ചിത്രത്തിലെ വായാടി പെത്ത പുള്ളെ എന്ന ​ഗാനം ആലപിച്ചത് ആരാധനയാണ്. സിബി ചക്രവർത്തിയുടെ ഡോണിലാണ് ശിവകാർത്തികേയൻ ഇപ്പോൾ അഭിനയിക്കുന്നത്. ദിലീപ് കുമാർ സംവിധാനം ചെയ്ത ഡോക്ടർ ആണ് റിലീസ് ചെയ്യാനുള്ള താരത്തിന്റെ ചിത്രം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്