ചലച്ചിത്രം

ഞാൻ വന്നിരിക്കുന്നത് കാവലിനാണ്, ആരാച്ചാരാക്കരുത്; ആക്ഷൻ കിം​ങ്ങായി സുരേഷ് ​ഗോപി; കാവൽ ട്രെയിലർ

സമകാലിക മലയാളം ഡെസ്ക്

ർഷങ്ങൾക്ക് ശേഷം ആക്ഷൻ സൂപ്പർസ്റ്റാറായി സുരേഷ് ​ഗോപിയെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. നിധിൻ രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന കാവലിലൂടെയാണ് പഴയ സുരേഷ് ​ഗോപി തിരിച്ചെത്തിയത്. ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാസ് ഡയലോ​ഗുകൾകൊണ്ടും ആക്ഷൻ രം​ഗങ്ങൾകൊണ്ടും സമ്പന്നമാണ് ട്രെയിലർ. 

'തമ്പാന്‍' എന്ന ശക്തമായ കഥാപാത്രമായാണ് സുരേഷ് ഗോപി എത്തുന്നത്. താരത്തിന്റെ രണ്ട് കാലഘട്ടത്തിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ആക്ഷനൊപ്പം കുടുംബബന്ധത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് ചിത്രം. രഞ്ജി പണിക്കർ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. 

ഗുഡ്‍വിൽ എന്‍റര്‍ടെയ്‍ന്‍മെന്‍റ്സിന്‍റെ ബാനറിൽ ജോബി ജോർജാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, സുരേഷ് കൃഷ്ണ, പത്മരാജ് രതീഷ്, മുത്തുമണി, അഞ്ജലി നായര്‍, അനിത നായർ, പൗളി വത്സന്‍ ശ്രീജിത്ത് രവി, സാദ്ദിഖ്, രാജേഷ് ശർമ്മ, സന്തോഷ് കീഴാറ്റൂർ, കിച്ചു ടെല്ലസ്, ബിനു പപ്പു തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഛായാഗ്രഹണം നിഖിൽ  എസ് പ്രവീൺ. ബി കെ ഹരി നാരായണന്‍റെ വരികൾക്ക് രഞ്ജിൻ രാജ് ആണ് സംഗീതം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്