ചലച്ചിത്രം

'എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത്', കുറിപ്പുമായി അഞ്ജലി അമീർ

സമകാലിക മലയാളം ഡെസ്ക്

ട്രാൻസ് ജെൻഡർ അനന്യ കുമാരി അലക്സിനെ ഇന്നലെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലിം​ഗമാറ്റ ശസ്ത്രക്രിയയിലുണ്ടായ പാളിച്ചപറ്റിയെന്നാരോപിച്ച് പരാതി നൽകിയതിന് പിന്നാലെയായിരുന്നു മരണം. അനന്യയുടെ മരണത്തിൽ പ്രതിഷേധം ശക്തമാകുകയാണ്. ഇപ്പോൾ കൂട്ടുകാരിയുടെ വേർപാടിൽ ഹൃദയഭേദകമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് നടി അഞ്ജിലി അമീർ. അനന്യ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററുമായിരുന്നു എന്നാണ് അഞ്ജലി കുറിച്ചത്. 

‘എന്തിനാ അനു നീ ഈ കടുംകൈ ചെയ്തത് മോളെ, നീ ശരിക്കുമൊരു ഇൻസ്പിരേഷനും ഫൈറ്ററും ആയിരുന്നു. ഞങ്ങൾക്കൊക്കെ എത്രയെത്ര സ്വപ്നങ്ങൾ നീ ഷെയർ ചെയ്തിരുന്നു. അതൊക്കെ പാതിവഴിക്കുപേക്ഷിച്ചു എന്തിനാടി നീ ഞങ്ങളെ വിട്ടുപോയെ.’. അഞ്ജലി കുറിച്ചു. അനന്യയ്ക്കൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പമായിരുന്നു കുറിപ്പ്. 

ഇന്നലെയാണ് ഇടപ്പള്ളി ടോൾ ജംക്‌ഷനു സമീപത്തെ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ അനന്യയെ കണ്ടെത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയതിൽ പാളിച്ച പറ്റിയതായി അനന്യ പരാതി ഉന്നയിച്ചിരുന്നു. ഇതിലുള്ള മാനസിക വിഷമം മൂലം ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ജോക്കിയായിരുന്നു അനന്യ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പിന്നീട് പിന്മാറിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു