ചലച്ചിത്രം

'ഹോട്ട് ഷോട്ട്‌സിനുവേണ്ടി അയാള്‍ എനിക്ക് മെസേജ് അയച്ചു'; രാജ് കുന്ദ്രയ്‌ക്കെതിരെ യൂട്യൂബര്‍

സമകാലിക മലയാളം ഡെസ്ക്

ശ്ലീല വിഡിയോ നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് പിന്നാലെ രാജ് കുന്ദ്രയ്‌ക്കെതിരെ ആരോപണവുമായി മറ്റൊരു യുവതികൂടി രംഗത്ത്. യൂട്യൂബറായ പുനീത് കൗറാണ് രംഗത്തെത്തിയത്. അഡല്‍റ്റ് ആപ്പായ ഹോട്ട് ഷോട്ട്‌സിനുവേണ്ടി രാജ് കുന്ദ്ര തന്നെ സമീപിച്ചു എന്നാണ് പുനീത് വ്യക്തമാക്കിയത്. 

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് യൂട്യൂബറുടെ വെളിപ്പെടുത്തല്‍. ഹോട്ട്‌ഷോട്ട്‌സിനുവേണ്ടി രാജ് കുന്ദ്ര നേരിട്ടു സന്ദേശം അയക്കുകയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നാണ് കരുതിയത് എന്നാണ് പുനീത് പറയുന്നത്. രാജ്കുന്ദ്രയും സുഹൃത്തും ചേര്‍ന്നുള്ള വെരിഫൈഡ് അക്കൗണ്ടില്‍ നിന്നാണ് മെസേജ് വന്നത്. തുടര്‍ന്ന് ഇവരുടെ യൂട്യൂബില്‍ ഇതേക്കുറിച്ച് സംസാരിച്ചുവെന്നും പുനീത് പറയുന്നു. ആരോപണത്തെ പിന്തുണയ്ക്കുന്ന വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. 

ബ്രോ നിങ്ങള്‍ക്ക് ഓര്‍മയുണ്ടോ ഹോട്ട്‌ഷോട്ടിനുവേണ്ടി ഇയാള്‍ എന്നെ സമീപിച്ചപ്പോള്‍ ചെയ്ത വിഡിയോ? ഇയാള്‍ ആളുകളെ വലയിലാക്കുകയായിരുന്നെന്ന് ഞാന്‍ കരുതിയില്ല. ആ മെസേജ് അയാള്‍ എനിക്ക് അയച്ചപ്പോള് സ്പാം ആയിരിക്കുമെന്നല്ലേ നമ്മള്‍ ചിന്തിച്ചത്.- പുനീത് കുറിച്ചു. 

ഇതിനോടകം നിരവധി സ്ത്രീകളാണ് രാജ് കുന്ദ്രയ്‌ക്കെതിരെ രംഗത്തെത്തിയത്. നടിമാരായ പൂനം പാണ്ഡെയ്ക്കും സാഗരിക സുമനും രാജ് കുന്ദ്രയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. ഒഡിഷനില്‍ നഗ്ന വിഡിയോ ചോദിച്ചെന്ന് ആരോപിച്ചാണ് സാഗരിക പരാതി നല്‍കിയത്. നിയമവിരുദ്ധമായി തന്റെ ചിത്രങ്ങളും വിഡിയോയും ഉയയോഗിച്ചതിനാണ് പൂനം പാണ്ഡെ രംഗത്തെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു