ചലച്ചിത്രം

'കാമുകനോ ജോലിയോ അല്ല കാരണം, എന്റെ കരച്ചില്‍ വ്യത്യസ്തമാണെന്ന് അമ്മ തിരിച്ചറിഞ്ഞു'; ദീപിക പദുക്കോണ്‍

സമകാലിക മലയാളം ഡെസ്ക്

വിഷാദത്തിന്റെ പിടിയില്‍ അമര്‍ന്നവര്‍ക്ക് ആത്മവിശ്വാസമാണ് നടി ദീപിക പദുക്കോണ്‍. 2014 ലാണ് താരത്തിന് ക്ലിനിക്കല്‍ ഡിപ്രന്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ന്നുള്ള നാളുകള്‍ രോഗത്തില്‍ നിന്ന് മുക്തയാവാനുള്ള പോരാട്ടത്തിലായിരുന്നു ദീപിക. താരം തന്നെയാണ് വിഷാദത്തിനെതിരെയുള്ള പൊരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. 

ഡിപ്രഷന്റെ ലക്ഷണങ്ങള്‍ ആദ്യം തിരിച്ചറിഞ്ഞത് തന്റെ അമ്മയാണെന്ന് പറയുകയാണ് താരം. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ഒരു പരിപാടിയില്‍ വച്ചാണ് താരം മനസു തുറന്നത്. താരത്തിന്റെ അമ്മ ഉജ്ജ്വല പദുക്കോണാണ് പൊഫഷണല്‍ സഹായം തേടാന്‍ ദീപികയോട് പറയുന്നത്. താരത്തിന്റെ കരച്ചില്‍ വ്യത്യസ്തമാണെന്ന് മനസിലാക്കിക്കൊണ്ടായിരുന്നു അത്. 

അമ്മ എന്നെ കാണാന്‍ എത്തിയതായിരുന്നു. എന്റെ കരച്ചില്‍ വ്യത്യസ്തമാണെന്ന് അമ്മ തിരിച്ചറിഞ്ഞു. ബോയ് ഫ്രണ്ടിന്റേയോ ജോലി സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്നോ അല്ല കരച്ചിലെന്ന് അമ്മ അറിഞ്ഞു. തകര്‍ന്നുപോകുന്നതിന് ഒരു പ്രത്യേക കാരണം പറയാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. സഹായം തേടാന്‍ അമ്മ എന്നെ പ്രോത്സാഹിപ്പിച്ചു- ദീപിക പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്