ചലച്ചിത്രം

സൂപ്പര്‍ സ്റ്റാറുകളുടെ കാലം കഴിഞ്ഞു; ഇപ്പോഴും താരമായിരിക്കുന്നവര്‍ ദൈവത്തോടു നന്ദി പറയണം: പ്രിയദര്‍ശന്‍

സമകാലിക മലയാളം ഡെസ്ക്

സൂപ്പര്‍സ്റ്റാറുകളുടെ കാലം കഴിഞ്ഞെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇപ്പോള്‍ സൂപ്പര്‍സ്റ്റാര്‍ഡം ആസ്വദിക്കുന്നവരെല്ലാം ദൈവത്തിന് നന്ദി പറയണം. സിനിമ രംഗം മാറിക്കൊണ്ടിരിക്കുകയാണെന്നും മികച്ച ഉള്ളടക്കമായിരിക്കും ഇനി സൂപ്പര്‍താരങ്ങളാവുകയെന്നും അദ്ദേഹം പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'സിനിമാ മേഖല മാറിക്കൊണ്ടിരിക്കുകയാണ്. എനിക്കു തോന്നുന്നത് ഇതായിരിക്കും സൂപ്പര്‍താരങ്ങളുടെ അവസാന കാലഘട്ടമെന്ന്. ഇന്ന് അത് അസ്വദിക്കുന്നത് ആരൊക്കെയായാലും, ഷാരുഖ് ഖാനോ സല്‍മാനോ അക്ഷയ് കുമാറോ, അവര്‍ ദൈവത്തോട് നന്ദി പറയണം. നാളെ ഉള്ളടക്കങ്ങളാകും സൂപ്പര്‍സ്റ്റാറാവുക.'-പ്രിയദര്‍ശന്‍ പറഞ്ഞു. 

സിനിമകള്‍ക്കുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കി. സിനിമകള്‍ കൂടുതല്‍ റിയലിസ്റ്റിക്കാവുന്നതാണ് എനിക്ക് കാണാന്‍ കഴിയുന്നത്. വിശ്വസനീയമായ സാഹചര്യത്തിലല്ലാതെ നിങ്ങള്‍ക്ക് അതിശയോക്തി കലര്‍ത്താനാവില്ല. കോമഡി ആയാലും സീരിയസ് ആയാലും. വിശ്വസനീയമായി എടുക്കുക എന്നതാവും ശരിയായിട്ടുള്ളത്. വിശ്വാസ്യകരമാക്കിയെടുക്കുന്ന ഒരു സിനിമയും പരാജയപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ബോളിവുഡില്‍ ഹങ്കാമ 2 ആണ് അദ്ദേഹത്തിന്റേതായി റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രം. സൂപ്പര്‍ഹിറ്റായി മാറിയ ഹങ്കാമയുടെ രണ്ടാം ഭാഗമാണിത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെ ഈ മാസം 23നാണ് ചിത്രമെത്തുക. കൂടാതെ മോഹന്‍ലാലിനൊപ്പമുള്ള മരക്കാര്‍ അറബിക്കടലിന്റെ സിംഹവും റിലീസിന് ഒരുങ്ങുന്നുണ്ട്. തിയറ്റിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന

അവിശ്വാസിയായ മുസ്ലീങ്ങള്‍ക്ക് ശരിഅത്ത് നിയമം ബാധകമാക്കരുത്; ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ഉഷ്ണ തരംഗം തുടരും; പാലക്കാട് ഓറഞ്ച് അലര്‍ട്ട്, കൊല്ലത്തും തൃശൂരും മഞ്ഞ അലര്‍ട്ട്; 'കള്ളക്കടലില്‍' ജാഗ്രത