ചലച്ചിത്രം

രാജ് കുന്ദ്രയുടെ വീട്ടിൽ റെയ്ഡ്, 70 അശ്ലീല വിഡിയോകൾ പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

മുംബൈ; നീലച്ചിത്ര നിർമാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വ്യവസായിയും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ വീട്ടിൽ റെയ്ഡ്. ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ സർവറും 70 അശ്ലീല വീഡിയോകളും കണ്ടെത്തി. രാജ്കുന്ദ്രയുടെ പിഎ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം.

വീഡിയോകള്‍ പൊലീസ് ഫോറന്‍സിക് അനാലിസിസിന് അയക്കും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിന്റിന്‍ എന്ന സ്ഥാപനവുമായി രാജ് കുന്ദ്രയ്ക്ക് ബന്ധമുണ്ട്. നീലച്ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തത് കിന്റിന്റെ സഹായത്തോടെയാണെന്ന ആരോപണവും പൊലീസ് പരിശോധിക്കും. ഹോട്ട്‌ഷോട്ട്‌സ് എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിന്റെ സെര്‍വറുകള്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതിനെ തുടര്‍ന്ന് ബദലായി മറ്റൊരു ഒടിടി പ്ലാറ്റ്‌ഫോം തുടങ്ങാന്‍ രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സുഹൃത്തും ആലോചിച്ചിരുന്നതായി വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ നിന്ന് വ്യക്തമായെന്ന് പൊലീസ് പറയുന്നു.

70 അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദേശം നല്‍കിയ രാജ് കുന്ദ്രയെന്ന് മുംബൈ പൊലീസ് വ്യക്തമാക്കിയിരുന്നു. ചെറിയ രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത പ്രൊഡക്ഷന്‍ ഹൗസുകളിലാണ് ഈ ചിത്രങ്ങള്‍ ഷൂട്ട് ചെയ്‌തത്. ചിത്രങ്ങളില്‍ പലതിനും 20 മിനിറ്റ് മുതല്‍ 30 മിനിറ്റ് നേരം വരെ മാത്രമേ ദൈര്‍ഘ്യമുള്ളൂവെന്നും മുംബൈ പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ചിത്രങ്ങള്‍ ഷൂട്ട് ചെയ്ത പ്രൊഡക്ഷന്‍ ഹൗസുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം മുന്നോട്ടുപോകുകയാണെന്നും അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ചയാണ് നീലച്ചിത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയെ അറസ്റ്റ് ചെയ്യുന്നത്. നിയമവിരുദ്ധമായി അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചില ആപ്പുകള്‍ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് രാജ് കുന്ദ്രയുടെ മേലുള്ള കേസ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ