ചലച്ചിത്രം

ചീരുവിന്റെ മരണത്തിനു ശേഷം ആദ്യം, ഒരു വർഷത്തിനുശേഷം മേഘ്ന രാജ് കാമറയ്ക്കു മുന്നിൽ

സമകാലിക മലയാളം ഡെസ്ക്

രു വർഷത്തിനു ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തി നടി മേഘ്ന രാജ്. മകൻ ജൂനിയർ ചീരുവിന് ഒൻപത് മാസം പൂർത്തിയാകുന്ന സമയത്താണ് താരത്തിന്റെ മടങ്ങിവരവ്. താരം തന്നെയാണ് കാമറയ്ക്കു മുന്നിലേക്ക് വീണ്ടുമെത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചത്. ലൊക്കേഷനിൽ നിന്നുള്ള ചിത്രവും താരം പോസ്റ്റു ചെയ്തു.

ജൂനിയർ ചീരുവിന് ഇന്ന് ഒൻപതു മാസമാവുകയാണ്. ആരു വർഷത്തിനു ശേഷം കാമറയ്ക്കു മുന്നിലേക്ക് തിരിച്ചെത്തിയത് ഞാനും ആഘോഷിക്കുകയാണ്- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവെച്ചത്. താരത്തിന്റെ തിരിച്ചുവരവിന് ആശംസകളുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തുന്നത്. നടിയും മേഘ്നയുടെ അടുത്ത സുഹൃത്തുമായ നസ്രിയ നസീമും പോസ്റ്റിന്റെ കമന്റുമായി എത്തി. എന്റെ ധീ എന്നാണ് നസ്രിയ കമന്റ് ചെയ്തത്. 

ഭർത്താവും നടനുമായ ചിരഞ്ജീവ സർജയുടെ മരണത്തിന് ശേഷം ആദ്യമായാണ് മേഘ്ന കാമറയ്ക്കു മുന്നിലേക്ക് എത്തുന്നത്. കഴിഞ്ഞ ലോക്ഡൗൺകാലത്താണ് ഭർത്താവും നടനുമായ ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത മരണം. ആ സമയത്ത് നാലു മാസം ​ഗർഭിണിയായിരുന്നു മേഘ്ന. തനിക്കുണ്ടായ ഏറ്റവും വലിയ ആഘാതത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് നടന്നു തുടങ്ങുകയാണ് മേഘ്ന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ