ചലച്ചിത്രം

ചെയ്യാത്ത തെറ്റിന് പോണവരുടേയും വരണവരുടേയും തെറികേട്ട വ്യക്തി, ഇപ്പോള്‍ ആളങ്ങ് ഫേമസായി; അഹാന കൃഷ്ണ

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള താരമാണ് അഹാന കൃഷ്ണ. ഫേയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും മാത്രമല്ല യൂട്യൂബിലും അഹാന ഫേമസാണ്. എന്നാല്‍ അഹാന കാരണം ഫേമസായ മറ്റൊരു ആള്‍ കൂടി താരത്തിന്റെ വീട്ടിലുണ്ട്. മറ്റാരുമല്ല അഹാനയുടെ വീട്ടിലെ റംബൂട്ടാന്‍. കഴിഞ്ഞ വര്‍ഷം തന്റെ വീട്ടിലെ റംബൂട്ടാനെക്കുറിച്ച് താരം ഒരു യൂട്യൂബ് വിഡിയോ ചെയ്തിരുന്നു. ഇപ്പോള്‍ അതിന്റെ പുതിയ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് താരം. റംബൂട്ടാന്‍ 2.0 എന്ന തലക്കെട്ടിലാണ് വിഡിയോ. 

ഇതിലൂടെയാണ് ചെയ്യാത്ത തെറ്റിന് പോണവരുടേയും വരണവരുടേയും തെറികേള്‍ക്കേണ്ടിവന്ന റംബൂട്ടാനെക്കുറിച്ച് താരം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ഈ സമയം ചെയ്യാത്ത തെറ്റിന് പോണവരുടേയും വരണവരുടേയും തെറികേട്ട വ്യക്തിയാണിത്. എന്നെയും എന്റെ കുടുംബത്തെയും കുറേപ്പേര് കളിയാക്കിക്കൊണ്ടും തെറിവിളിച്ചുകൊണ്ടും ഇരുന്നപ്പോള്‍ നമ്മുടെ മുഖവും പേരുംവച്ച് വിഡിയോ ഇട്ടാല്‍ വല്ല പ്രൈവസി പോളിസി വരുമോ എന്ന് പേടിച്ച് ചില മനുഷ്യര്‍ റമ്പൂട്ടാന്റെ പേരും ചിത്രവും വച്ച് കുറച്ചുനാള് ആഘോഷിക്കുന്നുണ്ടായിരുന്നു. സത്യം പറഞ്ഞാല്‍ എല്ലാവരും കൂടി കേറി നിരങ്ങി പാവത്തിനെ. ഗുണം എന്താന്നുവച്ചാല്‍ ആളങ്ങ് ഫേമസ് ആയി. മലയാളികള്‍ക്ക് ഇപ്പോള്‍ റംബൂട്ടാനെക്കുറിച്ച് പറഞ്ഞാല്‍ എന്നെയും കുടുംബത്തേയും ഓര്‍മവരും. ഇതിന് വഴിയൊരുക്കിത്തന്ന ട്രോളര്‍മാരെയും ഓര്‍ക്കുന്നു, നന്ദി പറയുന്നു. - അഹാന പറഞ്ഞു. 

ആറ് ലക്ഷം ഫോളോവേഴ്‌സാണ് അഹാനയ്ക്ക് യൂട്യൂബിലുള്ളത്. ഒരു ഗെയ്മും ഫോളോവേഴ്‌സിനുവേണ്ട അഹാന ഒരുക്കിയിട്ടുണ്ട്. താന്‍ ചെയ്ത വീഡിയോകള്‍ കൊണ്ട് ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടെങ്കില്‍ അത് കമന്റായി ഇടാനാണ് നടി പറയുന്നത്. ഏറ്റവും നല്ല കമന്റ് ഇടുന്ന ആള്‍ക്ക് സമ്മാനമായി റംബൂട്ടാന്‍ കൊറിയര്‍ അയക്കുമെന്നാണ് താരം പറയുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്