ചലച്ചിത്രം

എന്നും നിന്നെ സ്നേഹിക്കുമെന്ന് മഞ്ജു വാര്യർ, ഭാവനയ്ക്ക് ആശംസകളുമായി താരങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ലയാളികളുടെ പ്രിയങ്കരിയായ ഭാവനയ്ക്ക് ഇന്ന് പിറന്നാളാണ്. പ്രിയതാരത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള പോസ്റ്റുകൾ നിറയുകയാണ് സോഷ്യൽ മീഡിയ. ഭാവനയുടെ പ്രിയ സുഹൃത്തുക്കൾ ഉൾപ്പടെ നിരവധി പേരാണ് ക്വീനിന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുന്നത്. 

ഭാവനയ്ക്കൊപ്പമുള്ള ചിരിപ്പടം പങ്കുവെച്ചുകൊണ്ടായിരുന്നു മഞ്ജുവിന്റെ പോസ്റ്റ്. ഹാപ്പി ബർത്ത്ഡേ പ്രിയപ്പെട്ടവളെ, ഐ ലവ് യു ഫോർഎവർ എന്നാണ് മഞ്ജു കുറിച്ചത്. സംയുക്താ വർമയും ആശംസകളുമായി എത്തി. രാജ്ഞിമാർ ജനിക്കുകയല്ല, അവരുണ്ടായി വരികയാണ് എന്നായിരുന്നു സംയുക്ത വർമയുടെ കുറിപ്പ്. നടൻ ആസിഫ് അലി ഭാവനയുടെ ആദ്യ സിനിമയായ നമ്മളിലെ വിഡിയോ പങ്കുവെച്ചുകൊണ്ടാണ് പ്രിയപ്പെട്ടവൾക്ക് പിറന്നാൾ ആശംസ അറിയിച്ചത്. 

ഒരാൾക്ക് നട്ടെല്ലാണ് വേണ്ടത് അല്ലാതെ വളഞ്ഞഎല്ല് അല്ല, ഹാപ്പി ബർത്ത്ഡേ ടൈ​ഗ്രസ്- ​ഗീതു മോഹൻദാസ് കുറിച്ചു. അന്നും ഇന്നും എന്നും നീ എന്റെ ഉറ്റസുഹൃത്തായിരിക്കും എന്നാണ് ​ഗായിക റിമി ടോമി കുറിച്ചത്. കൂടാതെ സയനോര ഫിലിപ്പ്, രമ്യാ നമ്പീശൻ, മൃതുല മുരളി, ശിൽപ ബാല തുടങ്ങിയ നിരവധി താരങ്ങളാണ് ആശംസകളുമായി എത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ